കോഴിക്കോട്: സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. 90ന് മുകളിൽ സീറ്റ് എൽ.ഡി.എഫിന് ലഭിക്കും. ബി.ജെ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിലെ രണ്ട് പ്രധാന ഘടകകക്ഷികൾ എൽ.ഡി.എഫിലേക്ക് വന്നു. കേരള കോൺഗ്രസ് എമ്മും, എൽ.ജെ.ഡിയും. ഇതോടെ യു.ഡി.എഫ് ദുർബലമായി. ഇതോടൊപ്പം സർക്കാറിന്‍റെ ഭരണമികവും കൂടിയാകുമ്പോൾ വിജയം സുനിശ്ചിതമാണ്.
യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും വോട്ട് ഷെയർ കുറയും. ബി.ജെ.പി ഇത്തവണ ഒരു സീറ്റിലും ജയിക്കില്ല. ആറോളം മണ്ഡലങ്ങളിൽ അവർക്ക് സാധ്യതയുണ്ട്. എന്നാൽ, ബി.ജെ.പി ജയിക്കാതിരിക്കാനുള്ള പരിശ്രമം എൽ.ഡി.എഫ് നടത്തിയിട്ടുണ്ട്.
കഴിഞ്ഞതവണ 90ലേറെ സീറ്റുകളിൽ എൽ.ഡി.എഫ് വിജയിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച ജയം നേടി -വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.