അലിഗഡ് മലപ്പുറം സെന്‍ററിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കാൻ അപേക്ഷ ലഭിച്ചതായി കേന്ദ്ര സർക്കാർ

മലപ്പുറം: അലിഗഡ് മുസ്ലിം സർവകലാശാല മലപ്പുറം സെന്‍ററിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് അപേക്ഷ ലഭിച്ചതായി കേന്ദ്ര സർക്കാർ. കേന്ദ്രീയ വിദ്യാലയ സംഘതൻ എറണാകുളം മേഖല കേന്ദ്രത്തിൽ അപേക്ഷ ലഭിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി അന്നപൂർണ്ണ ദേവിയാണ് എം.പി അബ്ദുസമദ് സമദാനി എം.പിയെ അറിയിച്ചത്.

മലപ്പുറം ജില്ലയിൽ പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നത് സംബന്ധിച്ച ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇതു സംബന്ധിച്ച നിർദേശം സ്പോൺസറിങ് അധികൃതരിൽ നിന്ന് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - The Central Government has received an application to start a Kendriya Vidyalaya at Aligarh Malappuram Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.