ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമീഷനും സുപ്രീംകോടതി മേൽനോട്ട സമിതിയും സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബോധിപ്പിച്ചു. അണക്കെട്ടിന് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി ആരും മേൽനോട്ടസമിതിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടില്ലെന്നും സുരക്ഷയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ മേൽനോട്ടസമിതി നിർദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
2022 മേയ് ഒമ്പതിന് മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. ഈമാസം 27ന് മേൽനോട്ടസമിതി വീണ്ടും അണക്കെട്ട് സന്ദർശിക്കുന്നുണ്ട്.
അതേസമയം, സ്വതന്ത്ര സമിതിയെക്കൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന നടത്തണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെയും തമിഴ്നാടിന്റേയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഒരു വർഷത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കണമെന്നും പരിശോധന വിഡിയോയിൽ ചിത്രീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.