കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്കിന്‍റെ നിർമാണം അവസാന ഘട്ടത്തിൽ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആധുനിക വൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാകുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സർജിക്കൽ ബ്ളോക്കിന്‍റെ നിർമാണം ആരംഭിച്ചത്. ഈ വർഷം നിർമാണം നടന്നുകൊണ്ടിരിക്കേ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപിടിത്തം ഉണ്ടാകുകയും ചെയ്തു. തുടർന്ന് വിദഗ്ദസമിതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തി കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ആധുനിക ഓപ്പറേഷൻ തിയേറ്ററുകളും, പോസ്റ്റ് ഓപ്പറേറ്റീവ്

വാർഡുകളും അടങ്ങുന്ന ഈ ബ്ളോക്കിന്‍റെ ആദ്യ നിലയിൽ ആധുനിക സംവിധാനങ്ങളുള്ള റേഡിയോളജി പരിശോധന സംവിധാനങ്ങളും ഉണ്ടാകും. സംസ്ഥാനത്ത് സർക്കാർ സംവിധാനത്തിൽ ആദ്യത്തെ 3 ടെസ്ല (മൂന്നിരട്ടി കാന്തിക ശക്തിയുള്ള) എം.ആർ.ഐ സ്കാനർ ആണ് ഇവിടെ സ്ഥാപിക്കുക. കുട്ടികളിലെയും മുതിർന്ന വരിലേയും ഹൃദയത്തിന്‍റെ ഉൾപ്പെടെ പ്രവർത്തന വൈകല്യങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്നതാണ് ഈ ഉപകരണം. ഇത് കൂടാതെ ന്യൂറോവിഭാഗത്തിന് സഹായകമാകുന്ന തലച്ചോറിന്റെ പ്രവർത്തനം മനസ്സിലാക്കാൻ സാധിക്കുന്ന ഫംഗ്ഷനൽ എം.ആർ.ഐ, മരുന്ന് കുത്തിവെക്കാതെ രക്തകുഴലുകളുടെ വൈകല്യങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ആൻജിയോഗ്രാമുകൾ എന്നവയെല്ലാം പുതിയ എം.ആർ.ഐയുടെ പ്രത്യേകതകൾ ആണ്.

മൂന്നുവർഷമായി അത്യാഹിത വിഭാഗത്തിന്

സമീപം ഉള്ള 1.5 ടെസ്ല എം.ആർ.ഐ മെഷീൻ ആണ്. ഈ മെഷീൻ ഉപയോഗിച്ച് ആകെ വരുന്ന ആളുകളിൽ 25 ശതമാനം പേർക്ക് മാത്രമാണ് സേവനം നൽകാൻ കഴിയുന്നത്. രോഗികൾക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് അതിവേഗ സി.റ്റി സ്കാൻ സാധ്യമാക്കുന്നത്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആദ്യത്തെ 256 സ്ളൈസ്സ് സി.റ്റി സ്കാനറും ഈ ബ്ളോക്കിൽ സ്ഥാപിക്കുന്നത്.

ഇത് കൂടാതെ ഏറ്റവും ആധുക ഫുള്ളി ഓട്ടോമേറ്റഡ് ഡിജിറ്റൽ എക്സ്റേ സംവിധാനം, ഡിജിറ്റൽ മാമോഗ്രാഫി, ഡോപ്പുലർ യു.എസ്.ജി സ്കാനുകൾ എന്നിങ്ങനെ സർവ സജ്ജമായ വിഭാഗമാണ് പുതിയ ബ്ളോക്കിലേത്. മെഷീനുകളുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഛത്തീസ്ഗഡിൽ ഇലക്ഷൻ ചുമതയുള്ള കെ.എം.എസ്.സി.എൽ, മേധാവി തിരികെ എത്തുന്നതോടെ വിദേശ കമ്പനികൾ ആധുനിക മെഷീനുൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങും. കെട്ടിടത്തിലേക്ക് വൈദ്യുതി സംവിധാനം ഉടൻ പൂർത്തിയാകുന്നതോടൊപ്പം മെഷീനുകൾ എത്തും.

റേഡിയോളജിയുടെ ആധുനികവൽക്കരണത്തോടെ കോട്ടയം മെഢിക്കൽ കോളജ് ഏത് സ്വകാര്യ ആശുപത്രിയിലെക്കാളും മികച്ച സേവനം നൽകുന്നതിന് സജ്ജമാകും. സ്വകാര്യ ലോബിയുടെ എതിർപ്പുകളെ മറികടന്ന് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വാസവന്‍റെയും ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെയും പ്രത്യേക പരിഗണനയോടെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആശുപത്രിയിൽ വികസനപ്രവർത്തനങ്ങൾ ത്വരിത ഗതിയിൽ നടക്കുന്നത്‌. പൂതിയ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന്‍റെ കെട്ടിട നിർമാണവും ഇതിനു സമീപം പുരോഗമിക്കുന്നു.

Tags:    
News Summary - The construction of Kottayam Medical College Surgical Block is in the final stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.