കൽപറ്റ: മുസ്ലിം ലീഗ്, എം.എസ്.എഫ്, യൂത്ത് ലീഗ് പരിപാടികളിലും യോഗങ്ങളിലും എം.എസ്.എഫ് നേതാവ് പി.പി. ഷൈജലിനെ പങ്കെടുപ്പിക്കണമെന്ന് കൽപറ്റ മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതുസംബന്ധിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന് കോടതി നിർദേശം നൽകി. പാർട്ടി ഭരണഘടനയിലെ നിയമാവലികൾ പോലും പാലിക്കാതെ പുറത്താക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഷൈജൽ കോടതിയെ സമീപിച്ചത്.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുസ്ലിം ലീഗ് വയനാട് ജില്ല പ്രവർത്തകസമിതി അംഗവുമായിരുന്ന ഷൈജലിനെ ഹരിത വിഷയത്തിൽ അഭിപ്രായം പറഞ്ഞതോടെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. അഡ്വ. ജി. ബിബിത, അഡ്വ. സെബാസ്റ്റിൻ എന്നിവരാണ് ഷൈജലിനുവേണ്ടി കോടതിയിൽ ഹാജരായത്. കോടതി ഉത്തരവ് പാർട്ടി പ്രവർത്തകനെന്ന നിലയിൽ തനിക്ക് ആത്മവിശ്വാസവും അഭിമാനവും നൽകുന്നതാണെന്ന് ഷൈജൽ പ്രതികരിച്ചു. എം.എസ്.എഫ് സംസ്കാരത്തിന് നിരക്കാത്ത പരാമർശം നടത്തിയ പ്രസിഡന്‍റിനെതിരെയായിരുന്നു പാർട്ടി നടപടി എടുക്കേണ്ടിയിരുന്നത്.
കുറ്റവാളിയെ സംരക്ഷിക്കുകയും പരാതി പറഞ്ഞവർക്കെതിരെ നടപടിയെടുക്കുന്ന വിചിത്രനീക്കമാണ് പാർട്ടിയുടെ ഭാഗത്തുനിന്നുമുണ്ടായത്. ഇതിനെതിരെയാണ് കോടതിയെ സമീപിച്ചതെന്നും ഷൈജൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.