മന്ത്രി സ്ഥാനത്തു കടിച്ചുതൂങ്ങി കിടന്നില്ല, തീരുമാനം മുഖ്യമന്ത്രിയെടുക്കും -സജി ചെറിയാൻ

ചെങ്ങന്നൂർ: മന്ത്രിസ്ഥാനത്തുകടിച്ചുതൂങ്ങി കിടന്നിട്ടില്ലെന്നും പ്രധാനപ്പെട്ട ഒരുസ്ഥാനംപോകുമെന്ന്പറഞ്ഞപ്പോൾ ഭയപ്പെട്ടില്ലെന്നും സജി ചെറിയാൻ എം.എൽ.എ ചെങ്ങന്നൂരിൽ പ്രതികരിച്ചു. പാർട്ടിയുടെ ധാർമികത കൂടി ഉയർത്തിപ്പിടിച്ചായിരുന്നു രാജി. രണ്ടുകേസുകളെ സംബന്ധിച്ചു തീരുമാനമുണ്ടായപ്പോൾ ധാർമികമായ രാജി പിൻവലിക്കുന്ന കാര്യം ആലോചിക്കേണ്ടത് പാർട്ടിയാണ്. ആ ആലോചനയാണ് പാർട്ടി ഇപ്പോൾ നടത്തിയത്. ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്.

കോടതിയിൽ രണ്ടു കേസുകൾ വന്നതുകൊണ്ടാണ് രാജിവെച്ചത്. അതിൽ അന്തിമാഭിപ്രായം കോടതിയുടേതാണ്. ഭരണഘടനാവിരുദ്ധമായി പ്രസംഗിച്ചെന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പൊലീസ് അന്വേഷിച്ച കേസിൽ ബോധപൂർവമായി ഭരണഘടനയെ അധിക്ഷേപിക്കുന്ന പ്രസംഗമല്ല നടത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഇപ്പോൾ മന്ത്രിയാവുന്നതിൻ നിയമപരമായി തടസ്സമില്ല. പ്രതിപക്ഷനേതാവിനും പരാതിക്കാരനും ഇനിയും നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും കേസിനു പോകേണ്ടെന്നു പറയാൻ തനിക്കാവില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

Tags:    
News Summary - the decision will be taken by the Chief Minister - Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.