കൽപറ്റ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂനിഫോം കാക്കിയിലേക്ക് മാറിത്തുടങ്ങി. ഡ്രൈവർക്കും കണ്ടക്ടർക്കും ഇൻസ്പെക്ടർമാർക്കുമാണ് വീണ്ടും കാക്കി യൂനിഫോമാകുന്നത്.
നിലവിലെ നീല കളറിൽനിന്നാണ് കാക്കിയിലേക്ക് മാറിയത്. തൊഴിലാളി സംഘടനകളുടെ നിരന്തര ആവശ്യം പരിഗണിച്ച് യൂനിഫോം പരിഷ്കരിച്ച് സി.എം.ഡി ബിജു പ്രഭാകറാണ് നവംബറിൽ ഉത്തരവിറക്കിയത്. ഒരു ജീവനക്കാരന് രണ്ടു ജോടി യൂനിഫോമിനുള്ള തുണിയാണ് അനുവദിച്ചത്. സ്റ്റിച്ചിങ് പാറ്റേൺ സംബന്ധിച്ച നിർദേശവും കിട്ടിയതോടെ ജീവനക്കാരിൽ പലരും കാക്കി അണിഞ്ഞുതുടങ്ങി.
പുതിയ യൂനിഫോം തയ്ച്ചുകിട്ടുന്നതിനനുസരിച്ച് ജീവനക്കാരുടെ യൂനിഫോം പൂർണമായി കാക്കിയിലേക്ക് മാറും. അതുവരെ നീല ഷർട്ടും കടും നീല പാന്റ്സും ധരിക്കാം. പുരുഷ ജീവനക്കാർക്ക് കാക്കിനിറത്തിലുള്ള പാന്റ്സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ടും വനിത ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ് ലെസ് ഓവർകോട്ടുമായിരിക്കും. കെ.എസ്.ആർ.ടി.സി എംബ്ലവും ഉണ്ടാകും. കെ.എസ്.ആർ.ടി.സിയുടെ കാക്കി യൂനിഫോം 2015ലാണ് മാറ്റംവരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.