കോട്ടയം: റെയിൽവേ ചരിത്രത്തിൽ പുത്തൻ നാഴികക്കല്ലായി ഏറ്റുമാനൂർ-ചിങ്ങവനം 17കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായി. ഇതോടെ സംസ്ഥാനത്തിന് തെക്കുനിന്ന് വടക്കുവരെ ഇരട്ടപ്പാത യാഥാർഥ്യമായി. ഇനി ഏറ്റുമാനൂരിലും ചിങ്ങവനത്തും ട്രെയിൻ പിടിച്ചിടാതെ യാത്രചെയ്യാനാവും. മൂന്നു പതിറ്റാണ്ടിലേറെയായി, ഘട്ടംഘട്ടമായി നടന്ന പാതയിരട്ടിപ്പിക്കൽ ജോലികളാണ് ഇപ്പോൾ ലക്ഷ്യത്തിലെത്തിയത്.
നേട്ടങ്ങൾ: • സിംഗിൾ ലൈൻ ആയിരുന്നപ്പോൾ ട്രെയിനുകൾ സ്റ്റേഷനുകളിൽ ക്രോസിങ്ങിനുവേണ്ടി കാത്തുനിൽക്കേണ്ടിവന്ന അവസ്ഥക്ക് മാറ്റംവരും. • ടൈംടേബിളിൽ ട്രാഫിക് അലവൻസ് കുറയും. ട്രെയിനുകൾക്ക് സമയനിഷ്‌ഠ പാലിക്കാൻ കഴിയും. • ട്രെയിൻ വേഗത വർധിക്കും. • കോട്ടയത്തെ പ്ലാറ്റുഫോമുകൾ ഏഴെണ്ണം ആയി • കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും • കോട്ടയത്തെ എറണാകുളത്തിന്‍റെ സബർബൻ നെറ്റ്‌വർക്കിലേക്ക് ഉൾപ്പെടുത്തി കോട്ടയത്തുനിന്ന് മെമു ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവിസുകൾ ആരംഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.