ഓട്ടത്തിനിടെ മംഗള എക്സ്പ്രസിന്‍റെ എൻജിനും ബോഗിയും വേർപ്പെട്ടു

തൃശൂർ: എറണാകുളം സൗത്തിൽ നിന്ന് ഡൽഹി നിസാമുദ്ദീനിലേക്ക് പുറപ്പെട്ട മംഗള എക്സ്പ്രസിന്‍റെ എൻജിനും ബോഗിയും വേർപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ തൃശൂർ- പൂങ്കുന്നം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ കോട്ടപ്പുറത്ത് വെച്ചായിരുന്നു സംഭവം.

എൻജിൻ ബോഗികളിൽ നിന്ന് വേർപ്പെട്ട് 30 മീറ്ററോളം മുന്നോട്ടു പോവുകയായിരുന്നു. തൃശൂർ സ്റ്റേഷനിൽ നിന്ന് സാങ്കേതിക വിദഗ്ധർ എത്തി തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിച്ചു.

സ്റ്റേഷനിൽ നിന്ന് വിട്ടയുടനെ ആയതിനാൽ വണ്ടിക്ക് വേഗം കുറവായിരുന്നു. അതുകൊണ്ടാണ് അപകടം ഒഴിവായത്. എൻജിൻ വേർപ്പെട്ട സംഭവത്തെ കുറിച്ച് റെയിൽവേ അന്വേഷിക്കും. 

Tags:    
News Summary - The engine of the Mangala Express split between the bogie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.