തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും തന്‍റെ നിലപാടില്‍ ഉറച്ച് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് വകുപ്പ് മന്ത്രിയായ താൻ അറിയണമായിരുന്നുവെന്ന് മന്ത്രി ആവര്‍ത്തിച്ചു. ധനമന്ത്രിക്കെതിരെയും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നുവെന്നാണ് വിവരം.
വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. മന്ത്രി തോമസ് ഐസക്കിനേയും ആനത്തലവട്ടം ആനനന്ദനേയും ഉദ്ദേശിച്ചാണ് ഇത്. കെ.എസ്.എഫ്.ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അതെന്നും എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്നുമാണ് പ്രസ്താവനയിൽ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.