നിയുക്ത എം.എൽ.എക്ക് ആദ്യം ലഭിച്ചത്​ പ്രവാസികളുടെ നിവേദനം

കൊച്ചിൻ: നിയുക്ത തൃക്കാക്കര എം.എൽ.എ ഉമ തോമസിന് ആദ്യംലഭിച്ച നിവേദനം പ്രവാസി ചൂഷണത്തിനെതിരെ. കൊച്ചിൻ ഖത്തർ വിസ സെന്‍ററിന്‍റെ ചൂഷണത്തിനെതിരെ രൂപംകൊണ്ട ആക്​ഷൻ ഫോറം ഭാരവാഹികളാണ്​ നിവേദനം നൽകിയത്.

ഖത്തറിലേക്ക് പോകുന്ന പ്രവാസികളെ ബയോമെട്രിക്, ​വൈദ്യപരിശോധനയുടെ പേരിൽ ചൂഷണംചെയ്യുന്ന കൊച്ചിയിലെ ഖത്തർ വിസ സെന്‍റർ സ്ഥിതി ചെയുന്നത് തൃക്കാക്കര മണ്ഡലത്തിൽപ്പെടുന്ന ചങ്ങമ്പുഴ പാർക്ക്‌ മെട്രോ സ്റ്റേഷന് സമീപമാണ്​.

ആക്​ഷൻ ഫോറം ചെയർമാൻ സി. സാദിഖ് അലി, ജനറൽ കൺവീനർ നവാസ് തെക്കുംപുറം, കളമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ നജീബ് കളമശ്ശേരി എന്നിവരാണ്​ നിവേദനം കൈമാറിയത്.

Tags:    
News Summary - The first thing the nominated MLA Uma Thomas received was a petition from expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.