ബേപ്പൂർ: കടലിൽ മത്സ്യബന്ധനത്തിനിടെ മീൻപിടിത്ത തൊഴിലാളിയെ ബോട്ടിൽനിന്ന് കാണാതായി. ബേപ്പൂർ ഫിഷിങ് ഹാർബറിൽനിന്ന് 15 ദിവസം മുമ്പ് മത്സ്യബന്ധനത്തിന് പോയ വളപ്പിൽ ഹമീദിെൻറ ഉടമസ്ഥതയിലുള്ള 'സഹറാസ്' ബോട്ടിലെ ജീവനക്കാരൻ പശ്ചിമബംഗാൾ സൗത്ത് പർഗാനസ് ജില്ലയിലെ ലാൽ മോഹൻദാസിെൻറ മകൻ ശംഭുദാസിനെയാണ് പുറംകടലിൽ കാണാതായത്.
വ്യാഴാഴ്ച വൈകീട്ട് ആറിന് കണ്ണൂർ ഏഴിമലക്ക് സമീപം കടലിൽ സുമാർ 60 നോട്ടിക്കൽ മൈൽ ദൂരത്തിൽ വലയിട്ടതിന് ശേഷം ഏഴുമണിയോടെ വല ബോട്ടിലേക്ക് വലിച്ചുകയറ്റാൻ ഒരുങ്ങുമ്പോഴാണ് ശംഭു ദാസിനെ കാണാനില്ലെന്ന വിവരം സ്രാങ്കിെൻറ ശ്രദ്ധയിൽ പെടുന്നത്. ബോട്ടിലുള്ള സഹജോലിക്കാരും സമീപത്ത് വല വലിക്കുന്ന മറ്റു ബോട്ടുകാരും ചേർന്ന് കടലിൽ ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. മത്സ്യബന്ധനം മതിയാക്കി വെള്ളിയാഴ്ച രാവിലെയോടെ ബോട്ട് ബേപ്പൂർ ഹാർബറിൽ തിരിച്ചെത്തി. തുടർന്ന് ഫിഷറീസ് അധികൃതരെയും ബേപ്പൂർ കോസ്റ്റൽ പൊലീസിലും വിവരം അറിയിച്ചു.
കോസ്റ്റ് ഗാർഡ് കപ്പലുകൾ ഉപയോഗിച്ച് കാണാതായ മത്സ്യത്തൊഴിലാളിയെ എത്രയുംപെട്ടെന്ന് കണ്ടെത്താനുള്ള ശ്രമം ഊർജിതപ്പെടുത്തണമെന്ന് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കരിച്ചാലി പ്രേമൻ, സി. മുസ്തഫ ഹാജി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.