Representational Image

വയനാട്ടിലെ കടുവകളുടെ എണ്ണം പുറത്ത് വിട്ട് വനംവകുപ്പ്

കൽപ്പറ്റ: വയനാട് ലാൻഡ്സ്കേപ്പിലെ കടുവകളുടെ കണക്ക് പുറത്തുവിട്ട് വനംവകുപ്പ്. കടുവ ഉൾപ്പെടെയുള്ള വന്യമൃഗ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് കണക്ക് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം വയനാട് ലാൻഡ്സ്കേപ്പിന്റെ ആകെ വനവിസ്തൃതി 1138 ചതുരശ്ര കിലോമീറ്ററാണ്. വയനാട് വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം, വയനാട് നോർത്ത് ഡിവിഷൻ, വയനാട് സൗത്ത് ഡിവിഷൻ, കണ്ണൂർ ഡിവിഷൻ എന്നിവ വയനാട് ലാൻഡ്സ്കേപ്പിന്റെ ഭാഗമാണ്.

2022ലെ നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കടുവ കണക്കെടുപ്പ് പ്രകാരം വയനാട് ലാൻഡ്സ്കേപ്പിൽ ആകെ 80 കടുവകളുണ്ട്. 2023ലെ കേരള വനംവകുപ്പിന്റെ കണക്ക് പ്രകാരം 84 കടുവകളും. 2023 ഏപ്രിൽ മുതൽ ഇതുവരെ ആറ് കടുവകളെ മാറ്റുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ മൂന്ന് കടുവകൾ ചത്തുപോവുകയും ചെയ്തു. 

Tags:    
News Summary - The forest department released the number of tigers in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.