തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന ഉത്തരവിലുറച്ച് ധനവകുപ്പ്. ഡോ. തോമസ് െഎസക് ധനമന്ത്രിയായിരുന്നേപ്പാൾ എടുത്ത തീരുമാനമാണിത്. പണം ഏത് സമയത്തും പിൻവലിക്കാമെന്നും ട്രഷറി നിയന്ത്രണം ബാധകമാകിെല്ലന്നും വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ധനവകുപ്പ് കുറിപ്പ് നൽകി.
അടുത്ത ഏപ്രിൽ ഒന്നു മുതൽ തദ്ദേശ സ്ഥാപനങ്ങളുടെ സ്വന്തം ഫണ്ട് ട്രഷറിയിൽ നിക്ഷേപിക്കണമെന്ന ഉത്തരവിൽ തദ്ദേശവകുപ്പ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫണ്ട് ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാൻ 10 വർഷം മുമ്പ് നൽകിയ അനുമതി ധനവകുപ്പ് പിൻവലിക്കുകയായിരുന്നു. ധനവകുപ്പ് ഏകപക്ഷീയമായെടുത്ത തീരുമാനം തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നാണ് തദ്ദേശവകുപ്പ് നിലപാട്.
സ്വന്തം ഫണ്ട് സ്പെഷൽ ട്രഷറി സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന് കഴിഞ്ഞ 18ന് ഇറക്കിയ ഉത്തരവിൽ പറയുന്നു. മറ്റ് വകുപ്പുകൾ നിർദേശങ്ങൾ പുറപ്പെടുവിക്കരുത്. സംസ്ഥാനത്തിെൻറ സാമ്പത്തിക സാഹചര്യത്തിൽ ഇൗ നടപടി അനിവാര്യമെന്നും ധനവകുപ്പ് വിശദീകരിച്ചിട്ടുണ്ട്. തദ്ദേശവകുപ്പ് അറിയാതെ വകുപ്പിൽ ധനവകുപ്പ് കൈകടത്തിയെന്ന പരാതി അവർക്കുണ്ട്. പുതിയ ഉത്തരവ് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അഭിപ്രായമുണ്ട്. കോവിഡ് കാലത്ത് കമ്യൂണിറ്റി കിച്ചൺ ഉൾെപ്പടെ നടത്തിയത് തനത് ഫണ്ട് ഉപയോഗിച്ചാണ്. ഇതെല്ലാം പുതിയ ഉത്തരവിലൂടെ പ്രതിസന്ധിയിലാകുമെന്നാണ് തദ്ദേശവകുപ്പ് ആശങ്ക.
നേരേത്ത ട്രഷറിയിൽ എത്തുമായിരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായ തുക പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻറ് സിസ്റ്റം (പി.എഫ്.എം.എസ്) ധനവിനിയോഗ ക്രമമനുസരിച്ച് ബാങ്ക് വഴിയാക്കിയതാണ് ട്രഷറിക്ക് ആഘാതമായത്. പണമായി മുതൽക്കൂട്ടാവുമായിരുന്ന ഈ തുക ലഭിക്കാതായതോടെ കടുത്ത പണച്ചുരുക്കത്തിലാണ് സംസ്ഥാന ഖജനാവ്. ഈ സാഹചര്യം മുൻകൂട്ടിക്കണ്ട് 2020 ഏപ്രിൽ 17ന് അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ് തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം ട്രഷറിയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങളും തിരക്കും കാരണം തീരുമാനം നടപ്പായിരുന്നില്ല. ആ ഉത്തരവാണ് ഇപ്പോൾ ധനവകുപ്പ് പൊടിതട്ടിയെടുത്തത്.
2011 മേയ് 26ന് മുമ്പ് തദ്ദേശ സ്ഥാപന തനത് ഫണ്ട് ട്രഷറിയിലോ ബാങ്ക് അക്കൗണ്ടിലോ നിക്ഷേപിക്കാൻ കഴിയുമായിരുന്നു. ആ സമയത്ത് ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും ട്രഷറി അക്കൗണ്ടിലാണ് സൂക്ഷിച്ചത്. ട്രഷറി അക്കൗണ്ടില്‍നിന്ന് മാറ്റി ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ അനുമതി ലഭിച്ചതോടെ വൻതോതിൽ തുകകൾ ട്രഷറിയിൽനിന്ന് പിൻവലിക്കപ്പെട്ടു. ട്രഷറിയുടെ പണലഭ്യത കുറഞ്ഞു. ട്രഷറികളിൽ പണലഭ്യത നിശ്ചിത അളവിൽ കുറവായാലുണ്ടാകുന്ന സങ്കീർണത ഒഴിവാക്കാനുള്ള ധനവകുപ്പ് നടപടിയുടെ ഭാഗമായാണ് ഇപ്പോഴത്തെ തീരുമാനം. 2022 ഏപ്രിൽ ഒന്നു മുതലേ തനത് വരുമാനം ട്രഷറിയിലേക്ക് മാറ്റേണ്ടതുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.