കോട്ടയം: അവകാശസമരത്തെ കോടതികൾ എതിർക്കുന്നത് ശരിയല്ലെന്ന പൊതുവികാരമാണ് കേരളത്തിലുണ്ടെന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പണിമുടക്കിലുള്ള പാർട്ടികൾ മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ, കേരളത്തിൽ മാത്രമേ ഇത്തരത്തിലുള്ളൂവെന്ന നിരീക്ഷണവും കോടതി നടത്തിയിട്ടുണ്ട്. വിഷയത്തെ അവധാനതയോടെ പരിശോധിച്ചു പരിഹാരം കാണണം. എല്ലാ പാർട്ടികളുടെയും അഭിപ്രായം തേടി സർക്കാർ അന്തിമ തീരുമാനത്തിലെത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
സി. അച്യുതമേനോന്‍റെ കാലത്താണ് സംസ്ഥാനത്ത് ഡയസ്നോൺ ആദ്യമായി നടപ്പാക്കിയത്. അതിന് ശേഷം നിരവധി സർക്കാറുകൾ കേരളം ഭരിച്ചെങ്കിലും ഡയസ്നോൺ മാറ്റിയിട്ടില്ല. ഡയസ്നോൺ സംബന്ധിച്ച് തീരുമാനമെടുക്കാൻ നിലവിലെ സർക്കാറിന് കോടതിയിൽ പോകേണ്ട കാര്യമില്ല. എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഇത് തിരുത്താൻ സാധിക്കും. ഡയസ്നോൺ വിഷയത്തിൽ ഏകാഭിപ്രായമില്ലെന്നാണ് അറിയാൻ കഴിയുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.