തിരുവനന്തപുരം: ഗവർണറുടെ തെരുവ് പ്രതിഷേധത്തിനും അമ്പരിപ്പിക്കുന്ന വേഗത്തിൽ സി.ആർ.പി.എഫിന് സുരക്ഷ കൈമാറിയ കേന്ദ്ര നടപടിക്കും പിന്നാലേ സർക്കാറും രാജ്ഭവനും തമ്മിലെ ഭിന്നത പുതിയ തലങ്ങളിലേക്ക്. ഗവർണറുടെ നടപടിക്ക് സംസ്ഥാന സർക്കാർ ലവലേശം വിലകൽപിച്ചില്ലെങ്കിലും കേന്ദ്രം തങ്ങളുടെ സേനയെ സുരക്ഷക്ക് അയക്കുകയും വിഷയത്തിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
ഏറെ നാളായി ഗവർണറും സർക്കാറും തമ്മിൽ നടക്കുന്ന പോരിൽ കേന്ദ്ര സർക്കാറിന്റേതായി വരുന്ന പ്രത്യക്ഷ ഇടപെടലാണ് ഈ നടപടി. ഗവർണറോട് വിട്ടുവീഴ്ചക്കില്ലെന്ന നിലപാടാണ് ഭരണ വൃത്തങ്ങൾ നൽകുന്നത്. നയപ്രഖ്യാപനത്തിന് നന്ദി പ്രമേയ ചർച്ച തിങ്കളാഴ്ച മുതൽ നിയമസഭയിൽ ആരംഭിക്കാനിരിക്കെ അവിടെയും ഗവർണർക്കെതിരെ രൂക്ഷ വിമർശത്തിന് സാധ്യതയുണ്ട്. കേന്ദ്ര സേന എത്തിയെങ്കിലും ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്.എഫ്.ഐ.
എസ്.എഫ്.ഐയുടെ കരിങ്കൊടി സമരത്തെ തനിക്കെതിരായ ആക്രമണമായി കേന്ദ്രത്തിന് മുന്നിൽ കൊണ്ടുവരാൻ ശനിയാഴ്ചത്തെ സംഭവത്തോടെ ഗവർണർക്കായി. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്രത്തിനെതിരായ കേരളത്തിലെ പൊതുവികാരം തങ്ങൾക്ക് അനുകൂലമാക്കാനുള്ള അവസരമായി സർക്കാറും ഇടതുപക്ഷവും പുതിയ സാഹചര്യത്തെ ഉപയോഗപ്പെടുത്തും.
ഗവർണറെയും സർക്കാറിനെയും പിന്തുണക്കാൻ കഴിയാത്ത വിഷമവൃത്തത്തിലാണ് കോൺഗ്രസ്. ഗവർണറെ അനുകൂലിച്ചാൽ ബി.ജെ.പിയുമായി ഒത്തുകളിയെന്ന് വരും. സർക്കാറിനെ അനുകൂലിച്ചാൽ സംസ്ഥാന സർക്കാറിനെതിരായ വിമർശനത്തിന്റെ മുനയൊടിയും. ഈ സാഹചര്യത്തിൽ സർക്കാറും ഗവർണറും തമ്മിലെ ഒത്തുകളി എന്ന നിലയിൽ മാത്രം കാണുകയാണ് പ്രതിപക്ഷം. അതിനപ്പുറം നിലപാട് എടുക്കാൻ യു.ഡി.എഫിന് ഇപ്പോൾ ആയിട്ടില്ല.
ഇപ്പോഴത്തെ പ്രശ്നങ്ങൾ ക്രമസമാധാന തകർച്ച എന്ന് ചിത്രീകരിക്കും വിധം പോകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതുന്നില്ല. അത്തരം നീക്കം വന്നാൽ തങ്ങൾക്കാകും ഗുണമെന്ന് ഇടതുപക്ഷത്തിനറിയാം. നവകേരള യാത്രക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സമരങ്ങൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തിയും നിർദയവുമായാണ് സർക്കാർ നേരിട്ടത്. സമാന നിലപാട് എ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.