കരുനാഗപ്പള്ളി: സംസ്ഥാനത്തെ സേവനമേഖലകൾ പൂർണമായും അടച്ചുപൂട്ടാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് ദുരിതമായി മാറിയിരിക്കുകയാണെന്ന് സി.ആർ. മഹേഷ് എം.എൽ.എ. സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനദൗർലഭ്യത്തിലും ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ ഉത്സവകാലങ്ങളിലെ സ്പെഷൽ ഔട്ട്ലെറ്റുകൾ എല്ലാംതന്നെ നിർത്തലാക്കുന്ന പിണറായി ഗവൺമെന്റിന്റെ നയത്തിനെതിരെ കരുനാഗപ്പള്ളി ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലെ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻറ് പി. സോമരാജൻ അധ്യക്ഷത വഹിച്ചു. കെ.ജി. രവി, എം. അൻസാർ, അഡ്വ. കെ.എ. ജവാദ്, മേണ്ണൽ നജീബ്, മാരിയത്ത് ടീച്ചർ, മുനമ്പത്ത് വഹാബ്, എസ്. ജയകുമാർ, മുഹമ്മദ് ഹുസൈൻ, ബോബൻ ജി. നാഥ്, എം.കെ. വിജയഭാനു, എം. നിസാർ, പി. ശിവാനന്ദൻ, സുനിത സലിംകുമാർ, നദീറ കാട്ടിൽ സിംലാൽ, ഷിബു, ഗോപിനാഥ പണിക്കർ, ആർ.എസ്. കിരൺ, ആർ. ദേവരാജൻ, നൂർ മുഹമ്മദ്, സി. രാജു. സബീർ വവ്വാക്കാവ്, അനീഷ് മുട്ടാണിശ്ശേരി, എം. ഹാരിസ്, രമേശൻ കുമരത്ത്, അഷറഫ് തിരുവാലിൽ, എം. ഹാരിസ്, ഗീതാ മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.