തിരുവനന്തപുരം: വിവിധ കേസുകളിൽ സാക്ഷികളായ 38 പേർക്ക് സംസ്ഥാനത്ത് സുരക്ഷ നൽകിവരുന്നുണ്ടെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. അനൂപ് ജേക്കബ് അവതരണാനുമതി തേടിയ കേരള ക്രിമിനൽ കേസിലെ സാക്ഷികൾക്ക് സംരക്ഷണവും സുരക്ഷയും നൽകൽ ബില്ലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സാക്ഷി സുരക്ഷാപദ്ധതി നിലവിലുണ്ട്. ഇത് കൃത്യമായി നടപ്പാക്കുന്നെന്ന് വിലയിരുത്താൻ ജില്ല ജഡ്ജിമാർ അധ്യക്ഷരായ സമിതി എല്ലാ ജില്ലകളിലുമുണ്ട്. ഇങ്ങനെയൊരു നിയമസംവിധാനം നിലവിലുള്ളതിനാൽ പുതിയൊരു നിയമത്തിെൻറ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പല കേസുകളിലും ഭയന്നാണ് സാക്ഷികൾ കൂറുമാറുന്നതെന്ന് അനൂപ് ജേക്കബ് ചൂണ്ടിക്കാട്ടി. മന്ത്രി ചൂണ്ടിക്കാട്ടിയ സുരക്ഷാപദ്ധതി നിലവിലുണ്ടെങ്കിലും മഹാരാഷ്ട്രയിൽ സാക്ഷികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള മറ്റൊരു നിയമം നിലവിലുണ്ട്. തെൻറ ഭർത്താവ് ടി.പി. ചന്ദ്രശേഖരെൻറ കൊലക്കേസിൽ പ്രതികളായ 52 സാക്ഷികളാണ് കൂറുമാറിയതെന്ന് കെ.കെ. രമ ചൂണ്ടിക്കാട്ടി. കൂറുമാറുന്ന സാക്ഷികൾക്ക് ശിക്ഷ ഉറപ്പാക്കുന്ന സംവിധാനം കൂടിയുണ്ടാകണെമന്നും അവർ ചൂണ്ടിക്കാട്ടി.
അസംഘടിത മേഖലയിലുള്ളവർക്കായി മറ്റ് ക്ഷേമനിധികൾ നിലവിലുള്ളതിനാൽ വാതിൽപ്പടി സേവന രംഗത്ത് ജോലി ചെയ്യുന്നവർക്കായി പുതിയൊരു ക്ഷേമനിധിയുടെ ആവശ്യമില്ലെന്ന് പി.എസ്. സുപാൽ അവതരിപ്പിച്ച ബില്ലിന് മറുപടിയായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ജലസ്രോതസ്സുകൾ ഇങ്ങനെ മലിനമായാൽ കേരളം രോഗികളുടെ പിള്ളത്തൊട്ടിലായി മാറുമെന്ന് പി.ടി. തോമസ് പറഞ്ഞു. കേരള ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള അതോറിറ്റി രൂപവത്കരണ ബിൽ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന അതോറിറ്റി രൂപവത്കരിക്കാനാകില്ലെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിനുവേണ്ടി മറുപടി നൽകിയ മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
അതിഥി തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ നിലവിലുണ്ടെന്നും അതിനാൽ പുതിയൊരു ക്ഷേമനിധി ബോർഡിെൻറ ആവശ്യമില്ലെന്നും മന്ത്രി വി. ശിവൻകുട്ടിക്കുവേണ്ടി മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളി അവതരണാനുമതി തേടിയ ബില്ലിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തുടർ ചർച്ചക്കായി നാല് ബില്ലുകളും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.