ന്യൂഡൽഹി: കത്തുകളും, നിവേദനങ്ങളും മാധ്യമ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു.
പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്ന കേരള സർക്കാറിെൻറയും ക്വാറി ഉടമകളുടെയും വാദങ്ങൾ തള്ളിയാണ് ജസ്റ്റിസ് എ.എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ചിെൻറ വിധി. ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിക്ക് ഇൗ വിധിയോടെ നിയമസാധുത ലഭിക്കും. ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിക്കെതിരെ സമർപ്പിച്ച അപ്പീലുകളിൽ പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് കഴിയുമോയെന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിച്ചത്.
'ദി ക്വിൻറ്' ഒാൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് മാലിന്യ നിർമാർജനത്തിന് ഉത്തരവിട്ടതിനെതിരെ ഗ്രേറ്റർ മുംബൈ മുനിസിപ്പൽ േകാർപേറഷൻ സമർപ്പിച്ച അപ്പീലും സുപ്രീംകോടതി മുമ്പാകെയുണ്ടായിരുന്നു. പാലക്കാട് ജില്ലയിൽ കരിങ്കൽ ക്വാറി തുടങ്ങാനിരിക്കേ അതിെനതിരെ ഒരുവിഭാഗം പ്രധാനമന്ത്രിക്ക് പരാതി അയച്ചതാണ് കേരളത്തിൽനിന്നുള്ള അപ്പീലുകളുടെ തുടക്കം. അതിെൻറ പകർപ്പ് കേരള സർക്കാറിനും ദേശീയ ഹരിത ട്രൈബ്യൂണലിണും പരാതിക്കാർ അയച്ചുകൊടുത്തു. 'അറിവിലേക്ക്' എന്ന് രേഖപ്പെടുത്തി അയച്ച ആ പകർപ്പിെൻറ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ക്വാറികളുടെ ദൂരപരിധി വർധിപ്പിച്ച് ഉത്തരവിറക്കി. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിെൻറ അടിസ്ഥാനത്തിൽ ജനവാസകേന്ദ്രവും ക്വാറിയും തമ്മിലുള്ള അകലം 50 മീറ്ററായി കേരള സർക്കാർ നിശ്ചയിച്ചിരുന്നു.
ഇതേ തുടർന്ന് ഹരിത ട്രൈബ്യൂണലിെൻറ ഉത്തരവ് റദ്ദാക്കാൻ കേരള സർക്കാറും ക്വാറി ഉടമകളും ഹൈകോടതിയെ സമീപിച്ചെങ്കിലും ആവശ്യം ഹൈകോടതി തള്ളി. തുടർന്നാണ് ക്വാറി ഉടമകളും കേരള സർക്കാറും സുപ്രീംകോടതിയിലെത്തിയത്. 2015ൽ രൂപവത്കരിച്ച ചട്ടങ്ങളിൽ ജനവാസകേന്ദ്രവും ക്വാറിയുമായുള്ള കുറഞ്ഞ ദൂരപരിധി 50 മീറ്ററാണെന്നും ദൂരപരിധി നിശ്ചയിക്കാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്നും കേരള സർക്കാർ വാദിച്ചു. കേസ് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നിലേക്ക് അയക്കരുതെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
കരിങ്കൽ ക്വാറിയും ജനവാസ കേന്ദ്രവുമായുള്ള അകലം 50 മീറ്ററിൽനിന്ന് 100ഉം 200ഉം മീറ്ററായി വർധിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച പരാതിയുടെ പകർപ്പിെൻറ അടിസ്ഥാനത്തിൽമാത്രം ദേശീയ ഹരിത ട്രൈബ്യൂണലിന് ഒരു വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് അന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു..
പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ട്രൈബ്യൂണലിന് അധികാരമില്ലെന്ന കേരള സർക്കാറിെൻറയും ക്വാറി ഉടമകളുടെയും വാദങ്ങൾ തള്ളിയാണ് ജസ്റ്റിസ് എ.എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ചിെൻറ വിധി. ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിക്ക് ഇൗ വിധിയോടെ നിയമസാധുത ലഭിക്കും. ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിക്കെതിരെ സമർപ്പിച്ച അപ്പീലുകളിൽ പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന് കഴിയുമോയെന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിച്ചത്.
'ദി ക്വിൻറ്' ഒാൺലൈൻ പോർട്ടൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത് മാലിന്യ നിർമാർജനത്തിന് ഉത്തരവിട്ടതിനെതിരെ ഗ്രേറ്റർ മുംബൈ മുനിസിപ്പൽ േകാർപേറഷൻ സമർപ്പിച്ച അപ്പീലും സുപ്രീംകോടതി മുമ്പാകെയുണ്ടായിരുന്നു. പാലക്കാട് ജില്ലയിൽ കരിങ്കൽ ക്വാറി തുടങ്ങാനിരിക്കേ അതിെനതിരെ ഒരുവിഭാഗം പ്രധാനമന്ത്രിക്ക് പരാതി അയച്ചതാണ് കേരളത്തിൽനിന്നുള്ള അപ്പീലുകളുടെ തുടക്കം. അതിെൻറ പകർപ്പ് കേരള സർക്കാറിനും ദേശീയ ഹരിത ട്രൈബ്യൂണലിണും പരാതിക്കാർ അയച്ചുകൊടുത്തു. 'അറിവിലേക്ക്' എന്ന് രേഖപ്പെടുത്തി അയച്ച ആ പകർപ്പിെൻറ അടിസ്ഥാനത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ ക്വാറികളുടെ ദൂരപരിധി വർധിപ്പിച്ച് ഉത്തരവിറക്കി. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിെൻറ അടിസ്ഥാനത്തിൽ ജനവാസകേന്ദ്രവും ക്വാറിയും തമ്മിലുള്ള അകലം 50 മീറ്ററായി കേരള സർക്കാർ നിശ്ചയിച്ചിരുന്നു.
ഇതേ തുടർന്ന് ഹരിത ട്രൈബ്യൂണലിെൻറ ഉത്തരവ് റദ്ദാക്കാൻ കേരള സർക്കാറും ക്വാറി ഉടമകളും ഹൈകോടതിയെ സമീപിച്ചെങ്കിലും ആവശ്യം ഹൈകോടതി തള്ളി. തുടർന്നാണ് ക്വാറി ഉടമകളും കേരള സർക്കാറും സുപ്രീംകോടതിയിലെത്തിയത്. 2015ൽ രൂപവത്കരിച്ച ചട്ടങ്ങളിൽ ജനവാസകേന്ദ്രവും ക്വാറിയുമായുള്ള കുറഞ്ഞ ദൂരപരിധി 50 മീറ്ററാണെന്നും ദൂരപരിധി നിശ്ചയിക്കാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്നും കേരള സർക്കാർ വാദിച്ചു. കേസ് വീണ്ടും ദേശീയ ഹരിത ട്രൈബ്യൂണലിന് മുന്നിലേക്ക് അയക്കരുതെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.
കരിങ്കൽ ക്വാറിയും ജനവാസ കേന്ദ്രവുമായുള്ള അകലം 50 മീറ്ററിൽനിന്ന് 100ഉം 200ഉം മീറ്ററായി വർധിപ്പിച്ച നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. പ്രധാനമന്ത്രിക്ക് അയച്ച പരാതിയുടെ പകർപ്പിെൻറ അടിസ്ഥാനത്തിൽമാത്രം ദേശീയ ഹരിത ട്രൈബ്യൂണലിന് ഒരു വിഷയത്തിൽ സ്വമേധയാ കേസെടുക്കാൻ കഴിയുമോയെന്ന് പരിശോധിക്കാമെന്ന് അന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.