മൂലമറ്റം: അന്തരീക്ഷ താപനില ഉയർന്നു തുടങ്ങിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗവും കുതിച്ചുയർന്നു. വ്യാഴാഴ്ച രാവിലെ വരെയുള്ള (24 മണിക്കൂർ) കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്ത വൈദ്യുതി ഉപഭോഗം ഒമ്പതുകോടി ഒരുലക്ഷത്തിൽപരം യൂനിറ്റാണ് (9,01,15,400). കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വൈദ്യുതി ഉപഭോഗത്തിൽ 20 ലക്ഷം യൂനിറ്റിന്റെ വർധനയാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
2023 ഏപ്രിൽ 19ലെ വൈദ്യുതി ഉപഭോഗമാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്നത്. ഇത് 102.99 ദശലക്ഷം യൂനിറ്റായിരുന്നു. അതിനുമുമ്പ് 2022 ഏപ്രിലിൽ 92.88 ദശലക്ഷം യൂനിറ്റായിരുന്നു. ഓരോ വർഷവും മുൻവർഷത്തെ അപേക്ഷിച്ച് ഉപഭോഗത്തിൽ ശരാശരി 10 ശതമാനത്തിന്റെ വർധന ഉണ്ടാകാറുണ്ട്. ഒമ്പതുകോടി യൂനിറ്റ് വൈദ്യുതി കേരളം ഉപയോഗിച്ചപ്പോൾ 7.4 കോടി യൂനിറ്റ് വൈദ്യുതിയാണ് പുറംസംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയത്. 1.5 കോടി യൂനിറ്റ് വൈദ്യുതി ആഭ്യന്തര ഉൽപാദനത്തിൽനിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.