സണ്ണി ലിയോണിനെതിരായ വഞ്ചനാ കേസ് ഹൈകോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരളത്തിലും വിദേശത്തും വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് 39 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ ബോളിവുഡ് നടി സണ്ണി ലിയോൺ എന്ന കരൺജിത്ത് കൗർ വോറ അടക്കമുള്ളവർക്കെതിരായ കേസ് ഹൈകോടതി സ്റ്റേ ചെയ്തു.

പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി, ഭർത്താവ് ഡാനിയൽ വെബെർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍റെ ഉത്തരവ്.

കേസും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള തുടർ നടപടികളുമാണ് ഡിസംബർ ഒന്നുവരെ സ്റ്റേ ചെയ്തത്. കേസിന്‍റെ നിലവിലെ സ്ഥിതി അറിയിക്കാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് സമയം അനുവദിച്ച കോടതി ഹരജി ഡിസംബർ ഒന്നിന് പരിഗണിക്കാൻ മാറ്റി.

കേരളത്തിലും വിദേശത്തും വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ച് 39 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്. ​നടി, ഭർത്താവ് ഡാനിയൽ വെബെർ, ഇവരുടെ കമ്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവരും പ്രതികളാണ്. ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപന ഉടമയാണ് പരാതി നൽകിയത്. കേരളത്തിൽ സ്റ്റേജ് ഷോയിൽ പങ്കെടുക്കാൻ 30 ലക്ഷം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. പണം വാങ്ങിയ ശേഷം പരിപാടിയില്‍ പങ്കെടുത്തില്ലെന്ന് കാണിച്ചായിരുന്നു കേസ്.

ഷോ നടത്താമെന്ന് പറഞ്ഞ് പണം തരാതെ പരാതിക്കാരന്‍ തന്നെയാണ് പറ്റിച്ചത് എന്നാണ് സണ്ണി ലിയോൺ ഹൈകോടതിയെ അറിയിച്ചത്. 2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചത്. ഇതിനായി സംഘാടകര്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പിന്നീട് പ്രളയം അടക്കമുള്ള സാഹചര്യങ്ങളില്‍ പലതവണ ഡേറ്റ് മാറ്റി. ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലൈൻറൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയാറായില്ല. ബാക്കി പണം നൽകാതെ സമ്മർദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാര​െൻറയും സംഘത്തി​​െന്‍റയും ശ്രമത്തിന് വഴങ്ങാതിരുന്നതാണ്​ കേസിനിടയാക്കിയത്​. ഈ സാഹചര്യത്തിൽ തങ്ങൾക്കെതിരായ കേസ്​ റദ്ദാക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 

Tags:    
News Summary - The High Court stayed the cheating case against Sunny Leone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.