യുവാവിന് വെട്ടേറ്റ സംഭവം; പ്രതിയെ എത്തിച്ച്​ തെളിവെടുപ്പ് നടത്തി

കൊടിയത്തൂർ: കുളങ്ങരയിൽ യുവാവിന് വെട്ടേറ്റ സംഭവത്തിൽ പൊലീസ് പിടിയിലായ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രതി ശിഹാബുദ്ധീനെ എത്തിച്ചത്​.

മുക്കം ഇൻസ്പെപെക്ടർ നിസാമിൻെറ നേതൃത്വത്തിലാണ്​ തെളിവെടുപ്പ് നടന്നത്. ചൊവ്വാഴ്ച രാവിലെ 9.30ഓടെയാണ് സൗത്ത്കൊടിയത്തുർ സ്വദേശി സിയാഉൾ ഹഖിന് വെട്ടേറ്റത്. മിനുട്ടുകൾക്കകം പ്രതി ​പൊലീസ് പിടിയിലാവുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ 10 മണിയോടെ കുളങ്ങരയിലെത്തിച്ചായിരുന്നു ആദ്യം തെളിവെടുപ്പ് നടത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമായതെന്ന് തെളിവെടുപ്പിനിടെ പ്രതി ശിഹാബുദ്ധീൻ പൊലീസിനോട് പറഞ്ഞു. സംഭവത്തിനിടെ ശിഹാബുദ്ധീനും കൈക്ക് പരിക്കേറ്റിരുന്നു.

ഓടത്തെരുവിലെ സ്വകാര്യ ആശുപത്രിയിലെത്തി മുറിവ്​ കെട്ടിയെന്ന പ്രതിയു​ടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലും തെളിവെടുപ്പ് നടത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം സ്വന്തം കാറിൽ രക്ഷപ്പെടുന്നതിനിടെ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് മുക്കം ഇൻസ്പെക്ടർ എൻ.നിസാമിൻെറ നിർദേശപ്രകാരം എസ്.ഐ അസൈൻ, ഷഫീഖ് നീലിയാനിക്കൽ എന്നിവർ ചേർന്നാണ്​ പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.