ഒളിമ്പിക്സ് സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ നീ​ര​ജ് ചോ​പ്ര​യെ കേരളനിയമസഭ അഭിനന്ദിച്ചു

തി​രു​വ​ന​ന്ത​പു​രം: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ സ്വ​ര്‍​ണ മെ​ഡ​ല്‍ നേ​ടി​യ നീ​ര​ജ് ചോ​പ്ര​യെ കേരള നി​യ​മ​സ​ഭ അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം സ​മ്മാ​നി​ച്ച നീ​ര​ജി​നെ സ​ഭ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ആ​ധു​നി​ക ഒ​ളി​മ്പി​ക്സി​ല്‍ ഇ​ന്ത്യ നേ​ടു​ന്ന ആ​ദ്യ​ത്തെ അ​ത്‌​ല​റ്റി​ക്സ് സ്വ​ര്‍​ണ മെ​ഡ​ല്‍ എ​ന്ന നി​ല​യി​ല്‍ എ​ത്ര​യോ ത​ല​മു​റ​ക​ളു​ടെ സ്വ​പ്ന​മാ​ണ് ടോ​ക്കി​യോ​യി​ല്‍ സാ​ക്ഷാ​ത്ക​രി​ച്ച​തെ​ന്നും സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

ഇന്ത്യ നേടുന്ന ആദ്യത്തെ അത്ലറ്റിക്സ് സ്വർണമെഡൽ എന്ന നിലയിൽ എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ് ടോക്കിയോയിൽ സാക്ഷാത്കരിച്ചത്. ഒ​ളി​മ്പി​ക്സി​ലെ പു​രു​ഷ വി​ഭാ​ഗം 65 കി​ലോ ഫ്രീ​സ്റ്റൈ​ല്‍ ഗു​സ്തി​യി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ബ​ജ്രം​ഗ് പു​നി​യ​യേ​യും സ​ഭ അ​ഭി​ന​ന്ദി​ച്ചു. കൂ​ടാ​തെ ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ല്‍ രാ​ജ്യ​ത്തി​ന് വേ​ണ്ടി മി​ക​ച്ച വി​ജ​യ​ങ്ങ​ള്‍ നേ​ടി​യ എ​ല്ലാ കാ​യി​ക താ​ര​ങ്ങ​ളെ​യും സ​ഭ അ​ഭി​ന​ന്ദി​ച്ചു.

പു​രു​ഷ​വി​ഭാ​ഗം ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ 87.58 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് നീ​ര​ജ് ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം സ​മ്മാ​നി​ച്ച​ത്. അ​ഭി​ന​വ് ബി​ന്ദ്ര​ക്കു ശേ​ഷം ഇ​ന്ത്യ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ല്‍ നേ​ടു​ന്ന സ്വ​ര്‍​ണ​മെ​ഡ​ല്‍ കൂ​ടി​യാ​ണി​ത്.

Tags:    
News Summary - The Kerala Legislative Assembly congratulated Neeraj Raj Chopra on winning the Olympic gold medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.