കോട്ടയം മെഡിക്കൽ കോളജിലെ കാത് ലാബിന്‍റെ തകരാർ പരിഹരിച്ചു. ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങും

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിലെ കാത് ലാബ് മെഷീന്‍റെ തകരാർ പരിഹരിച്ചതിനാൽ ഇന്ന് മുതൽ ആൻജിയോഗ്രാം തുടങ്ങുമെന്ന് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ആർ. ബൈജു. ഒരാഴ്ചയായിലേറെയായി മെഷീൻ തകരാറിലായതിനെ തുടർന്ന് ആൻജിയോഗ്രാം നിർത്തിവച്ചിരിക്കുകയായിരുന്നു.

രണ്ട് കാത് ലാബ് യൂനിറ്റുകൾ ഉണ്ടായിരുന്നതിൽ ഒരെണ്ണത്തിന്‍റെ കാലാവധി കഴിഞ്ഞതിനാൽ പുതിയത് വാങ്ങുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല. ഒരു ദിവസം 10 മുതൽ 12 വരെ രോഗികളെയാണ് ആൻജിയോഗ്രാമിന് വിധേയമാക്കുന്നത്. മെഷീൻ തകരാറായത് മൂലം നിരവധി രോഗികളുടെ ആൻജിയോഗ്രാം ചികിത്സ മുടങ്ങുകയും മറ്റൊരു ദിവസം രോഗികൾ ആശുപത്രിയിൽ എത്താനും നിർദേശിച്ച് മടക്കി അയക്കുകയുമായിരുന്നു.

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകൾക്ക് തടസം ഉണ്ടോയെന്ന് കണ്ടുപിടിക്കുന്ന ചികിത്സയാണ് ആൻജിയോഗ്രാം. കാത് ലാബ് മെഷീൻ ശരിയായതോടെ ചികിത്സ ലഭ്യമാകുമെന്ന ആശ്വാസത്തിലാണ് രോഗികളുടെ ബന്ധുക്കൾ

Tags:    
News Summary - The malfunction of the cath lab at Kottayam Medical College has been resolved. Angiogram will start from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.