തിരുവനന്തപുരം: മീഡിയ അക്കാദമിയുടെ 2020-21 ലെ െഫലോഷിപ്പുകൾ മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മാനിച്ചു. മാധ്യമം സബ് എഡിറ്റർ പ്രേമാദ് ഗംഗാധരൻ, സീനിയർ സബ് എഡിറ്റർ അസ്സലാം.പി, സീനിയർ ന്യൂസ് ലൈബ്രേറിയൻ സാലിഹ് കക്കോടി എന്നിവരും റെജി ആർ. നായർ (മാതൃഭൂമി), ദിനേശ് വർമ (ദേശാഭിമാനി), ടി.എസ്. നൗഫിയ (സ്വതന്ത്ര മാധ്യമപ്രവർത്തക), സിബി കാട്ടാമ്പിള്ളി (മുതിർന്ന മാധ്യമപ്രവർത്തകൻ), പി.വി. ജിജോ (ദേശാഭിമാനി), ഡി. പ്രമേഷ് കുമാർ (മാതൃഭൂമി ടി.വി), എസ്. രാധാകൃഷ്ണൻ (മാസ്കോം), അഖില പ്രേമചന്ദ്രൻ (ഏഷ്യാനെറ്റ് ന്യൂസ്), എൻ.കെ. ഭൂപേഷ് (സ്വതന്ത്ര മാധ്യമ പ്രവർത്തകൻ),
സി.എസ്. ഷാലറ്റ് (കേരള കൗമുദി), ലത്തീഫ് കാസിം (ചന്ദ്രിക), സി.എസ്. നീതു (മെട്രോ വാർത്ത), എം.വി. വസന്ത് (ദീപിക), സി. കാർത്തിക (അധ്യാപിക), എം. അമിയ (ന്യൂ ഇന്ത്യൻ എക്സ്പ്രസ്), പ്രവീൺ ദാസ് (മനോരമ), അരവിന്ദ് ഗോപിനാഥ് (മലയാളം വാരിക), ടി.കെ. ജോഷി (സുപ്രഭാതം), ബി. ബിജീഷ് (മനോരമ), ഇ.വി. ഷിബു (മംഗളം), എം.ഡി. ശ്യാംരാജ് (സഭ ടി.വി), പി. ബിനോയ് ജോർജ് (ജീവൻ ടി.വി), പി.വി. ജോഷില (കൈരളി ടി.വി) എന്നിവരുമാണ് ഫെലോഷിപ് ഏറ്റുവാങ്ങിയത്.മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, അക്കാദമി സെക്രട്ടറി എൻ.പി. സന്തോഷ് തുടങ്ങിയവർ പെങ്കടുത്തു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന അവാർഡ് നേടിയ മാധ്യമപ്രവർത്തകയും കഥാകൃത്തുമായ കെ.ആർ. മല്ലികയെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.