തിരുവനന്തപുരം: രാഷ്ട്രീയത്തിലേക്ക് നേതാക്കളെയും പ്രവർത്തകരെയും സംഭാവന ചെയ്യലല്ല വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ദൗത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്യാഗമനോഭാവവും സാമൂഹികബോധവമുള്ള പൊതുപ്രവർത്തകരെ സൃഷ്ടിക്കലാണ് അതിെൻറ ദൗത്യം.
എസ്.എഫ്.ഐ 50ാം വാർഷികാഘോഷത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികബോധമുള്ള തലമുറയെ വാർത്തെടുക്കാനും ജനാധിപത്യഘടന കെട്ടുറപ്പോടെ നിലനിർത്താനും കലാലയങ്ങളിൽ വിദ്യാർഥി രാഷ്ട്രീയം അനിവാര്യമാണ്.
അവകാശബോധമുണ്ടാകുമ്പോൾ വിദ്യാർഥികൾ മതനിരപേക്ഷതയുടെ കാവലാളായി മാറും. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മിടുക്കികളായ പെൺകുട്ടികൾ ജനപ്രതിനിധികളായെത്തി. ഇത് രാഷ്ട്രം തന്നെ ശ്രദ്ധിക്കുന്ന സ്ഥിതിയുണ്ടായി. ഇതിൽ എസ്.എഫ്.ഐ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.