പാലക്കാട്: ധിറുതിപിടിച്ച് കുറ്റപത്രം നൽകിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കേസ് അന്വേഷിച്ച സി.ബി.െഎ ഡിവൈ.എസ്.പിക്ക് വാളയാർ കുട്ടികളുടെ അമ്മ കത്തയച്ചു. കുട്ടികൾ കൊല്ലപ്പെട്ടതാണെന്നതിെൻറ സൂചനകൾ സമരസമിതിയും മറ്റു സാക്ഷികളും നൽകിയിട്ടും സി.ബി.െഎ മുഖവിലയ്ക്കെടുത്തില്ലെന്ന് പരാതിയിൽ പറയുന്നു.
െപാലീസ് അന്വേഷണത്തിൽ താനടക്കമുള്ള സാക്ഷികളെക്കൊണ്ട് പല അസത്യമൊഴികളും നൽകാൻ പൊലീസ് പ്രേരിപ്പിച്ചു എന്ന വസ്തുതയും സി.ബി.െഎെയ ബോധ്യപ്പെടുത്തിയതാണ്. ഇതുസംബന്ധിച്ച് തന്റേയും ഭർത്താവ് ഷാജിയുടേതുമടക്കം സാക്ഷികളുടെ നുണ പരിശോധന നടത്തണം എന്ന് ആവശ്യപ്പെട്ട് കത്തും നൽകിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ കുറ്റപത്രം നൽകിയത് ദുരൂഹമാണ്.
സി.ബി.െഎ സംഘം വീട്ടിൽ വന്ന സമയത്ത് കുട്ടികളുടെ മരണം കൊലപാതകമാണെന്ന വിഷയം താൻ ഉന്നയിച്ചപ്പോൾ ഡിവൈ.എസ്.പി പറഞ്ഞത് അന്വേഷണം പ്രാഥമിക അവസ്ഥയിൽ ആണെന്നും ഇത്തരം കാര്യങ്ങളിൽ അന്വേഷണം നടന്നു വരുന്നു എന്നുമാണ് വ്യക്തമാക്കിയത്. ഇതിനുശേഷം ഇത്രപെട്ടെന്ന് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയതിൽ അത്ഭുതമുണ്ടെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.