വിതുര: പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് പൊന്മുടി പുതുക്കാട് എസ്റ്റേറ്റ് റോഡിൽ മണ്ണിടിച്ചിലുണ്ടായത്. ഇതോടെ എസ്റ്റേറ്റ് ലയങ്ങളിലുള്ളവർ ഒറ്റപ്പെട്ടു.
മഴ തുടങ്ങിയത് മുതൽ പൊന്മുടിയിൽ അവിടവിടെ മണ്ണിടിച്ചിലുണ്ടാകുന്നുണ്ട്. രണ്ട് ദിവസം മുമ്പ് പ്രധാന റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെട്ടിരുന്നു. പ്രധാന റോഡിലും വനത്തിനുള്ളിലെ നിരവധി സ്ഥലങ്ങളിലും മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയ മണ്ണിടിച്ചിലുണ്ടായത് കഴിഞ്ഞ ദിവസം പുതുക്കാട് എസ്റ്റേറ്റ് റോഡിലാണ്.
ഇടിച്ചിറങ്ങിയ മണ്ണിനോടൊപ്പം വലിയൊരു പാറയും താഴേക്ക് ഉരുണ്ടിറങ്ങി. ഇത് അപകടവസ്ഥയിൽ ഇരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.