നാട് ദുരന്തം നേരിട്ടപ്പോൾ പോലും പ്രതിപക്ഷം കൂടെ നിന്നില്ല- മുഖ്യമന്ത്രി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ധര്‍മ്മടത്ത് മണ്ഡലപര്യടനം ആരംഭിച്ചു. ധര്‍മ്മടത്തെ ചെമ്പിലോട്ട് നിന്നാണ് മുഖ്യമന്ത്രിയുടെ ബൂത്ത് തല പ്രചാരണം തുടങ്ങിയത്. കേരളത്തിൽ അരലക്ഷം കോടി രൂപയുടെ വികസനം കൊണ്ടുവരാനാണ് കിഫ്ബി വഴി സര്‍ക്കാര്‍ വഴി സര്‍ക്കാര്‍ ശ്രമിച്ചതെന്നും എന്നാൽ കിഫ്ബിയെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബി.ജെ.പിയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നാട് ദുരന്തം നേരിടുമ്പോൾ പോലും പ്രതിപക്ഷം കൂടെ നിന്നില്ല. നോട്ട് നിരോധന സമയത്ത് ബി.ജെ.പിയെ എതിjർക്കാൻ ഒരുമിച്ചു നിൽക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. പക്ഷേ അതിന് പോലും കെ.പി.സി.സി കൂടെ നിന്നില്ല. ഓഖി ദുരന്തം വന്നപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ സഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്. പ്രതിപക്ഷം അതിനെതിരേയും പാര വെക്കാനാണ് ശ്രമിച്ചത്. ഓഖിയിൽ കേന്ദ്ര പാക്കേജിന് സംസ്ഥാനം ആവശ്യപ്പെട്ടപ്പോഴും പ്രതിപക്ഷം കൂടെ നിന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തത്തിൽ സഹായിക്കാൻ രാജ്യങ്ങൾ തയ്യാറായപ്പോൾ കേന്ദ്രം തടസ്സം നിന്നു. എൽഡിഎഫ് ഭരിക്കുമ്പോൾ കേരളം നശിക്കട്ടെ എന്ന് സാഡിസ്റ്റ് മനോഭാവമായിരുന്നു അന്ന് പ്രതിപക്ഷത്തിനുണ്ടായരുന്നത്. നാടിന്‍റെ പേരിന് ദോഷമുണ്ടാക്കുന്ന ഒന്നും എല്‍.ഡി.എഫ് ചെയ്തിട്ടില്ല. യു.ഡി.എഫ് നുണകൾക്ക് മറുപടി പറയാൻ ഭരണപക്ഷത്തെ നിർബന്ധിക്കുന്നുവെന്നും പിണറായി പറഞ്ഞു.

Tags:    
News Summary - The Opposition did not stand by the CM even when the country was in a state of disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.