നെയ്യാറ്റിൻകര: വെള്ളറട പൊലീസ് മർദിച്ച വിവരം മജിസ്ട്രേറ്റിനു മുന്നിൽ പറഞ്ഞയാൾക്ക് ജയിലിനുള്ളിൽ ക്രൂര മർദനം. പരിക്കേറ്റ വെള്ളറട സ്വദേശി സജിൻ ജയദാസ് (35) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ശ്വാസതടസ്സമുള്ള സജിൻ ദാസിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് സജിൻജയദാസ് പറയുന്നതിങ്ങനെ:
സ്വാകാര്യ ബാങ്കിൽനിന്നെടുത്ത ഒരുലക്ഷം രൂപ ലോണിൽ 28,000 രൂപ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുമായെത്തി നടപടി സ്വികരിക്കുന്നതിനിടെ ഉദ്യോഗസ്ഥരുമായി വാഗ്വാദത്തിലേർപ്പെട്ടു. 2012ൽ സജിൻ പ്ലാമൂട്ട് കടയിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ ചിട്ടി പിടിക്കുകയും 75,000 രൂപ കൈപ്പറ്റുകയും ചെയ്തു. കോവിഡ് കാലത്ത് രണ്ടുവർഷം തവണയിൽ മുടക്കം വന്നു. ഇനിയും 28,000 രൂപ അടക്കാനുള്ളതായും സൊസൈറ്റിയോട് സാവകാശം ചോദിച്ചിരുന്നതായും സജിൻ പറയുന്നു.
വെള്ളിയാഴ്ച വെള്ളറട പൊലീസുമയി ബാങ്ക് അധികൃതർ ജപ്തിക്കായി എത്തി വീട്ടിൽ കയറി സാധനങ്ങളെടുത്ത് ലോറിയിൽ കയറ്റി. വാഹനമെടുക്കാൻ ശ്രമിച്ചപ്പോൾ സജിൻ തടയുകയായിരുന്നു. തുടർന്ന്, വാക്കേറ്റമായതോടെ വെള്ളറടയിൽ നിന്ന് കൂടുതൽ പൊലിസെത്തി സജിനെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ വെച്ച് ക്രൂരമയി മർദിച്ചു. പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ പൊലീസ് മർദനത്തിനിരയായ കാര്യം കോടതിയിയിൽ ജഡ്ജിക്കു മുന്നിൽ സജിൻ മൊഴി നൽകി.
ജയിലിലെത്തിയ ശേഷം മൂന്ന് വാർഡൻമാർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ജാമ്യം കിട്ടിയ സജിന് ശ്വാസതടസ്സം സംഭവിച്ചതിനാൽ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് സജിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.