പൊലീസിൽ ആർ.എസ്.എസ് ഉണ്ട്. അതിലെന്താണ് തെറ്റ്? കെ. സുരേന്ദ്രൻ

തിരുവനന്തപുരം: പൊലീസിൽ ആര്‍.എസ്.എസുകാര്‍ ഉണ്ടെന്നും അതിലെന്താണ് തെറ്റെന്നും ചോദിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പൊലീസിൽ മാത്രമല്ല ആർ.എസ്.എസ് പ്രവർത്തകർ എല്ലായിടത്തും ഉണ്ട്. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ആർ.എസ്.എസ്കാരണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ആഭ്യന്തരമന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണന്‍ എന്തോ പുതിയ കാര്യം പോലെയാണ് ആര്‍.എസ്എസിനെ കുറിച്ച് പറയുന്നത്. ആർ.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരുപോലെയല്ല. പോപ്പുലര്‍ ഫ്രണ്ട് ഭീകരവാദ സംഘടനയാണ്. ആര്‍.എസ്.എസ് ഒരു ദേശസ്നേഹ സംഘടനയാണ്. പൊലീസിലും പട്ടാളത്തിലും ഈ സാമൂഹ്യ ജീവിത്തിൽ എല്ലായിടത്തും അവരുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പൊലീസിലെ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ്-യു.ഡി.എഫ് അനുഭാവികള്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. സി.പി.എം അനുകൂലികളായ പൊലീസുകാര്‍ക്ക് റൈറ്റര്‍ പോലുള്ള തസ്തികകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമില്ല. ഇത് പ്രധാന തസ്തികയാണ്. ഇടത് അനുകൂല പൊലീസുകാർ ജോലിഭാരം കുറവുള്ള തസ്തികൾ തേടി പോകുകയാണ്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് കയറാനാണ് പല പൊലീസുകാരും ശ്രമിക്കുന്നത്. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കയറി കൂടുകയാണെന്നും കോടിയേരി പറഞ്ഞു. 

Tags:    
News Summary - The police have the RSS. What's wrong with that? K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.