കൊച്ചി: നടിയെ അക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ ഹൈകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സമയം നീട്ടിനൽകരുതെന്ന് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിന്റെ പേരില്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ ചമക്കുകയാണെന്നാണ് ദിലീപിന്‍റെ വാദം.
എന്നാല്‍ ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷന്‍ തള്ളി. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈകോടതി വിധി പറയാന്‍ മാറ്റി.
സമയപരിധി നീട്ടുകയല്ല അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ ഇല്ലാതാക്കാനാണ് ഇപ്പോള്‍ തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്‍റെ വാദം.
മാധ്യമ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.