തെങ്ങിൽ കയറി കടന്നുകളയാൻ ശ്രമിച്ച സ്കൂട്ടർ മോഷ്ടാവ് പിടിയിൽ

പത്തനംതിട്ട: പെയിന്റിങ് സാധനങ്ങൾ വാങ്ങാൻ സ്കൂട്ടറിലെത്തിയയാൾ കടയിലേക്ക് കയറിയനേരം നോക്കി സ്കൂട്ടർ മോഷ്ടിച്ചുകടന്ന യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കുടുക്കി. കുന്നന്താനം നെടുങ്ങാടപ്പള്ളി കല്ലുങ്കൽപ്പടി മഠത്തിക്കുളം വീട്ടിൽ അനന്തു എന്ന ബെന്നിയെയാണ് (24) കീഴ്വായ്‌പൂര് പൊലീസ് പിടികൂടിയത്.

മല്ലപ്പള്ളി വെസ്റ്റ് മഞ്ഞത്താനം കൊച്ചിക്കുഴിയിൽ ജോൺ വർഗീസിന്റെ വീട്ടിൽ പെയിന്റിങ് ജോലിക്ക് വന്ന അജികുമാറിന്‍റെ സ്കൂട്ടർ മല്ലപ്പള്ളി-കോട്ടയം റോ‍ഡിലുള്ള ഗ്ലാസ്‌ പാലസിന്‍റെ മുന്നിൽനിന്നാണ് ചൊവ്വാഴ്ച വൈകീട്ടോടെ ഇയാൾ മോഷ്ടിച്ചത്. സി.സി ടി.വി കാമറയിൽനിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാത്രി 9.45ന് വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പൊലീസ് എത്തിയതറിഞ്ഞ് വീടിനോട് ചേർന്ന തെങ്ങിൽ കയറാൻ ശ്രമിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. സ്കൂട്ടർ കോഴഞ്ചേരി ഗവ. ആശുപത്രിക്ക് സമീപത്തുനിന്ന് കണ്ടെടുത്തു. എസ്.ഐമാരായ ജയകൃഷ്ണൻ സുരേന്ദ്രൻ, എസ്.സി.പി.ഒ അൻസിം, സി.പി.ഒ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - The scooter thief who tried to pass through the coconut tree was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.