നാദാപുരം: ഉരുൾപൊട്ടലിൽ കാണാതായ മാത്യു മാഷിനായി തിരച്ചിൽ ഊർജിതമാക്കി. കുമ്പളച്ചോല എൽ.പി സ്കൂൾ അധ്യാപകനും സമീപവാസിയുമായ കുളത്തിങ്കൽ മാത്യു (60) ആണ് അപകടത്തിൽപെട്ടത്. പന്ത്രണ്ടരയോടെ ആദ്യ ഉരുൾപൊട്ടലിനെതുടർന്ന് ചുറ്റുവട്ടത്തെ ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന ജോലിയിൽ മാഷും വ്യാപൃതനായിരുന്നു. ആളുകളെല്ലാം സുരക്ഷിതമായി മാറി എന്ന ആശ്വാസത്തിൽ നിൽക്കുന്നതിനിടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ സംഭവിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ഇതിനിടയിൽ സമീപത്തെ കടവരാന്തയിൽ കയറി നിന്ന മാത്യു മാഷ് ഞാൻ ഇവിടെ സുരക്ഷിതനാണെന്ന് മറ്റുള്ളവരോട് വിളിച്ചു പറയുകയും ചെയ്തു. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ കടയടക്കം കാണാനാകാത്ത വിധം മലവെള്ളം ഒഴുക്കിക്കൊണ്ടുപോവുകയായിരുന്നു. എട്ട് വീടുകൾക്കൊപ്പം രണ്ട് കാർ, ഒരു ടിപ്പർ, രണ്ട് ബൈക്കുകൾ എന്നിവയും ഇവിടെ മണ്ണിനടിയിൽ പെടുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.