തിരുവനന്തപുരം: നിരീക്ഷ സ്ത്രീനാടകവേദിയുടെ രണ്ടാമത് ദേശീയ സ്ത്രീനാടകോത്സവത്തിന് ബുധനാഴ്ച തലസ്ഥാനത്ത് തിരശ്ശീല ഉയരും. ഭാരത് ഭവനിലും സ്വാതിതിരുനാൾ സംഗീത കോളജിലുമായാണ് മൂന്നു ദിവസത്തെ മേള. 27നു വൈകീട്ട് 5.30നു ഭാരത് ഭവനിൽ പ്രസിദ്ധ ശ്രീലങ്കൻ നാടകകൃത്തും സാംസ്കാരിക പ്രവർത്തകയുമായ റുവാന്തി ഡി. ചിക്കേര ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30ന് പാളയം കണ്ണിമേറ മാർക്കറ്റിനു മുന്നിൽ രാവിലെ 9.30നു മന്ത്രി ജെ. ചിഞ്ചുറാണി ഫെസ്റ്റിവൽ ഫ്ലാഗ് ഓഫ് ചെയ്യും. ആക്ടിവിസ്റ്റ് കെ. അജിത ഫെസ്റ്റിവൽ ബുക്ക് റിലീസ് ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ നാടക രംഗത്തു ശക്തമായ സാന്നിധ്യം അറിയിച്ച അഞ്ചു സംവിധായികന്മാരുടെ നാടകങ്ങൾ മേളയിലുണ്ട്. അഭിശക്തി ചണ്ഡിഗർ അവതരിപ്പിക്കുന്ന ദെബിന രക്ഷിത് സംവിധാനം ചെയ്ത ദ കേജ്, ഡോ.സവിത റാണിയുടെ സോളോ നോഷൻസ്, ജ്യോതി ദോഗ്രയുടെ സോളോ മാംസ്, ബെർനാലി മേധിയുടെ ബേൺ ഔട്ട്, അടുത്തിടെ അന്തരിച്ച പ്രമുഖ സംവിധായിക ത്രിപുരാരി ശർമയുടെ രൂപ് അരൂപ് എന്നിവയാണ് എഴുപതോളം നാടകങ്ങളിൽനിന്ന് സ്ക്രീനിങ്ങിനു ശേഷം തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.