തിരുവനന്തപുരം: തെരഞ്ഞെടുത്ത് ഉത്തരം എഴുതാനുള്ള ചോദ്യങ്ങളുടെ എണ്ണം ഇരട്ടിയാക്കുന്നതോടെ ഇൗ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ചോദ്യേപപ്പറുകളുടെ വലുപ്പം കൂടും. നിലവിൽ ഇംഗ്ലീഷ് ഉൾപ്പെടെ ഭാഷാവിഷയങ്ങൾക്ക് നാല് ഷീറ്റിൽ എട്ട് പുറം വരെ ഉള്ള ചോദ്യേപപ്പറുകളാണുള്ളത്. ഇത്തവണ അതിൽ ഒതുക്കാനാകില്ല. ആകെ ഉത്തരം എഴുതേണ്ട ചോദ്യങ്ങൾക്ക് ഇരട്ടി ചോദ്യങ്ങൾ ഉൾപ്പെടുത്താനാണ് എസ്.സി.ഇ.ആർ.ടിയും കരിക്കുലം സബ്കമ്മിറ്റിയും ശിപാർശ ചെയ്തത്. അഞ്ച് ചോദ്യത്തിന് ഉത്തരമെഴുതണമെങ്കിൽ 10 ചോദ്യങ്ങൾ നൽകും. ഇൗ വർഷം കോവിഡ് സാഹചര്യത്തിൽ ക്ലാസ് റൂം അധ്യയനം മുടങ്ങിയതിനാൽ ഇത്തവണ ഉത്തരം എഴുതേണ്ടതിെൻറ ഇരട്ടി ചോദ്യമാണ് ഉൾപ്പെടുത്തുന്നത്. ഇതിൽ പകുതിയും പരീക്ഷക്ക് ഉൗന്നൽ നൽകുന്ന 40 ശതമാനം പാഠഭാഗങ്ങളിൽ നിന്നായിരിക്കും. ഫലത്തിൽ ഇത്തവണത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ചോദ്യേപപ്പറുകൾ ബുക്ക്ലെറ്റിന് സമാനമായിരിക്കും എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഇത്തവണ ഇരട്ടിയിലധികം ചോദ്യങ്ങൾ തെരഞ്ഞെടുത്ത് എഴുതാൻ ഉൾപ്പെടുത്തണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും ചോദ്യേപപ്പറിെൻറ വലുപ്പം നിയന്ത്രിക്കാനാകില്ലെന്ന് കണ്ടാണ് ഇരട്ടിചോദ്യം മതിയെന്ന് തീരുമാനിച്ചത്. പരീക്ഷയിൽ ഉൗന്നൽ നൽകേണ്ട പാഠഭാഗങ്ങൾ തീരുമാനിക്കാനുള്ള വിഷയാടിസ്ഥാനത്തിലുള്ള ശിൽപശാല 28, 29 തീയതികളിൽ എസ്.സി.ഇ.ആർ.ടിയിൽ നടക്കും. മാതൃകാ ചോദ്യേപപ്പറും ശിൽപശാലയിൽ തയാറാക്കും. 30നകം ഇതിന് അന്തിമരൂപം നൽകി ഉൗന്നൽ നൽകുന്ന പാഠഭാഗങ്ങളുടെ വിവരം 31ന് പ്രസിദ്ധീകരിക്കും.
ചോദ്യങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് പരീക്ഷയുടെ ആരംഭത്തിലുള്ള സമാശ്വാസ സമയം (കൂൾ ഒാഫ് ടൈം) വർധിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി പരീക്ഷ അഞ്ച് മിനിറ്റ് നേരേത്ത ആരംഭിക്കും. എസ്.എസ്.എൽ.സി പരീക്ഷ 1.45ന് തുടങ്ങിയിരുന്നത് ഇൗ വർഷം 1.40ന് ആയിരിക്കും. വർധിപ്പിച്ച അഞ്ച് മിനിറ്റ് കൂടി ഉൾപ്പെടുത്തി 15 മിനിറ്റിന് പകരം 20 മിനിറ്റായിരിക്കും സമാശ്വാസസമയം. പ്ലസ് ടു പരീക്ഷയും 9.45ന് പകരം 9.40ന് തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.