മില്‍മയിലെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: മില്‍മയില്‍ സംയുക്ത തൊഴിലാളി യൂനിയനുകള്‍ 25 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ലേബര്‍ കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ ചേർന്ന അനുരഞ്ജന യോഗത്തില്‍ ഒത്തുതീര്‍പ്പായതിനെ തുടർന്നാണ്‌ തീരുമാനം.

സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമായി ജൂലൈ 15നു​ മുമ്പായി ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകള്‍ സ്ഥാപനത്തില്‍ നടപ്പാക്കുമെന്ന്‌ മാനേജ്​മെന്റ് ഉറപ്പുനല്‍കി. തുടർന്ന്‌ പണിമുടക്ക് മാറ്റിവെക്കാൻ യൂനിയനുകള്‍ ധാരണയിലെത്തുകയായിരുന്നു.

മാനേജ്​മെന്റിനെ പ്രതിനിധാനംചെയ്ത്​ മാനേജിങ്​ ഡയറക്ടര്‍ ആസിഫ് കെ. യൂസുഫ്, ചെയർമാൻ കെ.എസ്. മണി, ഡോ.പി. മുരളി, തൊഴിലാളി യൂനിയനുകളെ പ്രതിനിധാനംചെയ്ത് എ. ബാബു, എം.എസ്‌. ശ്രീകുമാരന്‍ (സി.ഐ.ടി.യു), ഭുവനചന്ദ്രന്‍ നായര്‍, എസ്. സുരേഷ് കുമാര്‍ (ഐ.എൻ.ടി.യു.സി), കെ.എസ്. മധുസൂദനന്‍, എസ്. സുരേഷ്‌കുമാര്‍ (എ.ഐ.ടി.യു.സി) എന്നിവർ പങ്കെടുത്തു.

Tags:    
News Summary - The strike at Milma was called off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.