മുഖ്യപ്രതി സ​ജ​യ്​​ജി​ത്ത്, കൊല്ലപ്പെട്ട അഭിമന്യു

''ലക്ഷ്യമിട്ടത് അഭിമന്യുവിന്‍റെ സഹോദരൻ അ​ന​ന്തു​വിനെ'' -മുഖ്യപ്രതിയുടെ മൊഴി

കായംകുളം: പത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും എ​സ്.​എ​ഫ്.െ​എ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഭി​മ​ന്യു​വിന്‍റെ കൊലപാതകത്തിൽ കലാശിച്ചത് മുൻവൈരാഗ്യമെന്ന് ആർ.എസ്.എസ് പ്രവർത്തകനും മുഖ്യപ്രതിയുമായ സ​ജ​യ്​​ജി​ത്തിന്‍റെ മൊഴി. അഭിമന്യുവിന്‍റെ സഹോദരനും ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നുമാ​യ അ​ന​ന്തു​വുമായി വൈ​രാ​ഗ്യം ഉണ്ടായിരുന്നു. അനന്തുവിനെ ആക്രമിക്കാനാണ് ഉ​ത്സ​വ കെ​ട്ടു​കാ​ഴ്​​ച നടന്ന ക്ഷേ​ത്ര​ത്തി​ൽ എത്തിയത്. എന്നാൽ, അനന്തുവിനെ കണ്ടെത്താനായില്ല. സ്ഥലത്തുണ്ടായിരുന്ന അ​ഭി​മ​ന്യു​വുമായി തർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യുവിനെ കുത്തിക്കൊന്നതെന്നും സ​ജ​യ്​​ജി​ത്ത് മൊഴി നൽകി. പിടികൂടുമെന്ന് ഉറപ്പായപ്പോഴാണ് കീഴടങ്ങിയതെന്നും സ​ജ​യ്​​ജി​ത്ത് പൊലീസിനെ അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സ​ജ​യ്​​ജി​ത്ത് വെള്ളിയാഴ്ചയാണ് കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

വി​ഷു​ദി​ന​ത്തി​ൽ ഉ​ത്സ​വ കെ​ട്ടു​കാ​ഴ്​​ച കാ​ണാ​ൻ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ വ​ള്ളി​കു​ന്നം അ​മൃ​ത സ്​​കൂ​ളി​ലെ 10ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും എ​സ്.​എ​ഫ്.െ​എ പ്ര​വ​ർ​ത്ത​ക​നു​മാ​യ പു​ത്ത​ൻ​ച​ന്ത കു​റ്റി​തെ​ക്ക​തി​ൽ അ​മ്പി​ളി​കു​മാ​റി​െൻറ മ​ക​ൻ അ​ഭി​മ​ന്യു​വാ​ണ് ആ​ർ.​എ​സ്.​എ​സ് സം​ഘം കു​ത്തി​ക്കൊ​ന്നത്. സ​ഹ​പാ​ഠി മ​ങ്ങാ​ട്ട് ജ​യ​പ്ര​കാ​ശിെൻറ മ​ക​ൻ കാ​ശി​നാ​ഥ് (15), സൃ​ഹൃ​ത്ത് ന​ഗ​രൂ​ർ​കു​റ്റി​യി​ൽ ശി​വാ​ന​ന്ദ​െൻറ മ​ക​ൻ ആ​ദ​ർ​ശ് (17) എ​ന്നി​വ​ർ​ക്കും കു​ത്തേ​റ്റിരുന്നു. വ​ള്ളി​കു​ന്നം പ​ട​യ​ണി​വ​ട്ടം ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി 9.30ഒാ​ടെ​യാ​ണ്​ സം​ഭ​വം നടന്നത്.

കെ​ട്ടു​ത്സ​വ കാ​ഴ്​​ച​ക​ൾ നി​ര​ന്ന കി​ഴ​ക്കു​​ഭാ​ഗ​ത്ത് നി​ന്ന ഇ​വ​ർ​ക്കു​നേ​രെ ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം ആ​ക്ര​മ​ണം അ​ഴി​ച്ചു​ വി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ജ​ന​ക്കൂ​ട്ടം ചി​ത​റി​യോ​ടി. ഇ​ട​തു​വാ​രി​യെ​ല്ലി​ന് താ​ഴെ ആ​ഴ​ത്തി​ൽ കു​ത്തേ​റ്റ്​ അ​ഭി​മ​ന്യു വീ​ഴു​ക​യാ​യി​രു​ന്നു. ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​ള്ളി​കു​ന്നം സ്വ​ദേ​ശി​യാ​യ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ സ​ജ​യ്​​ജി​ത്തിെൻറ നേ​തൃ​ത്വ​ത്തിലാണ് ആ​ക്ര​മ​ണമെന്ന് ദൃ​ക്​​സാ​ക്ഷി​ക​ൾ മൊ​ഴി നൽകിയിരുന്നു.

പ്ര​ദേ​ശ​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി ഡി.​വൈ.​എ​ഫ്.െ​എ -ആ​ർ.​എ​സ്.​എ​സ് സം​ഘ​ർ​ഷമുണ്ട്. ഒ​രു വ​ർ​ഷം മു​മ്പ് ഡി.​വൈ.​എ​ഫ്.െ​എ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഉ​ദി​ത്തി​നെ​യും ആ​റു​മാ​സം മു​മ്പ്​ എ​സ്.​എ​ഫ്.െ​എ ഏ​രി​യ വൈ​സ് പ്ര​സി​ഡന്‍റ് രാേ​ഗ​ഷി​നെ​യും ആ​ർ.​എ​സ്.​എ​സു​കാ​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചി​രു​ന്നു. ഡി.​വൈ.​എ​ഫ്.െ​എ ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ൽ അ​ന​ന്തു​വും പ​ങ്കാ​ളി​യാ​യി​രു​ന്ന​ത്രെ. ഇ​തി​െൻറ വൈ​രാ​ഗ്യ​ത്തി​ൽ ര​ണ്ടു​ത​വ​ണ അ​ഭി​മ​ന്യു​വി​െൻറ വീ​ടി​നു​നേ​രെ​ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഒ​രു​ത​വ​ണ വീ​ടി​ന് മു​ന്നി​ൽ കി​ട​ന്ന കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു. ഈ ​സം​ഭ​വ​ങ്ങ​ളി​ൽ സ​ജ​യ്​​ജി​ത്തും പ്ര​തി​യാ​ണ്.

Tags:    
News Summary - "The target is Abhimanyu's brother Ananthu," the statement of Prime Accuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.