വന്യമൃഗങ്ങളെ നേരിടാൻ സംസ്ഥാനങ്ങൾക്കും അവകാശമുണ്ടെന്ന് കേന്ദ്ര വനം മന്ത്രി

കൽപറ്റ: വന്യമൃഗങ്ങളെ നേരിടാൻ സംസ്ഥാനങ്ങൾക്കും അവകാശമുണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. ചീഫ് വൈൽഡ് ലൈഫ് വാർഡന് അതിന് അധികാരമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് 10 ലക്ഷം രൂപയാണ് നൽകുന്നത്. ഈ തുക മുഴുവൻ കേന്ദ്ര വിഹിതമാണ്. സംസ്ഥാനങ്ങൾ വേണമെങ്കിൽ തുക വർധിപ്പിക്കാമെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു. വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

വന്യജീവി ആക്രമണം സംബന്ധിച്ച് ചൊവ്വാഴ്ച ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് വയനാട് സന്ദർശിക്കുമെന്നും സ്ഥിതിഗതികൾ വിലയിരുത്തി പ്രശ്നത്തിന് പരിഹാരം കാണുമെന്നും കേന്ദ്രമന്ത്രി അറിയിച്ചത്.

പുൽപള്ളിയിൽ അടുത്തിടെയുണ്ടായ മനുഷ്യ-വന്യമൃഗ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ അധ്യക്ഷതയിൽ വനം-പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഡൽഹിയിൽ യോഗം ചേർന്നത്. 

Tags:    
News Summary - The Union Forest Minister said states also have the right to deal with wild animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.