ആലുവ: നഗരത്തിലെ നാലുനില കെട്ടിടത്തിെൻറ ലിഫ്റ്റിൽ ഒന്നര മണിക്കൂർ കുടുങ്ങിയ യുവതിക്ക് അഗ്നിരക്ഷാസേന രക്ഷകരായി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഫ്രണ്ട്ഷിപ് കവലയിൽ ഐ.എം.എ ഹാളിനു മുന്നിലെ കെട്ടിടത്തിലെ ലിഫ്റ്റിലാണ് യുവതി കുടുങ്ങിയത്.
ഇസാഫ് ബാങ്കിൽ ഇടപാട് പൂർത്തിയാക്കി ലിഫ്റ്റിൽ ഇറങ്ങവെ ദിൽഷാന എന്ന യുവതിയാണ് ഒന്നര മണിക്കൂർ കുടുങ്ങിയത്. ലിഫ്റ്റ് ഒന്നാം നിലയിൽ എത്തിയപ്പോൾ നിൽക്കുകയായിരുന്നു. ഡോറിന് അഭിമുഖമല്ലാത്തതിനാൽ തുറക്കാനും സാധിക്കാതെ വന്നു. അഗ്നിരക്ഷ ഉദ്യോഗസ്ഥർ കെട്ടിടത്തിനു ഏറ്റവും മുകളിലൂടെ ലിഫ്റ്റിനെ നിയന്ത്രിച്ച് ഡോറിനു നേരെയാക്കുകയായിരുന്നു. പുറത്തുനിന്ന് വാതിൽ രണ്ടുപാളിയായി ശക്തിയായി തുറന്നതോടെ യുവതിക്ക് സാധാരണ പോലെ പുറത്തിറങ്ങാനായി.
ഉച്ചക്ക് ഒന്നരയോടെയാണ് ലിഫ്റ്റ് നിലച്ചത്. ഒന്നര മണിക്കൂറോളം ഒച്ചയെടുത്തെന്നും ആരുടെയും ശ്രദ്ധയിൽപെട്ടില്ലെന്നും യുവതി പറഞ്ഞു. പിന്നീട് കെട്ടിടത്തിൽ തന്നെ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്ക് ജീവനക്കാർ ശബ്ദം കേട്ട് അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഇവരെത്തി ഏഴു മിനിറ്റിനകം യുവതിയെ പുറത്തിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.