തൃശൂര്‍: തെച്ചിക്കോട്ടുകാവിലമ്മയുടെ കോലമേന്തി ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വീണ്ടും ഉത്സവ എഴുന്നള്ളിപ്പിൽ. കര്‍ശന ഉപാധികളോടെ രാമചന്ദ്രനെ എഴുന്നള്ളിക്കാൻ ജില്ല ഭരണകൂടം അനുമതി നൽകിയതിെൻറ അടിസ്ഥാനത്തിൽ ആദ്യ എഴുന്നള്ളിപ്പ് വ്യാഴാഴ്ച സ്വന്തം ക്ഷേത്രമായ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിനായിരുന്നു.
കഴിഞ്ഞ അഞ്ചിന് ചേർന്ന നാട്ടാന നിരീക്ഷണസമിതി യോഗത്തിൽ രാമചന്ദ്രെൻറ എഴുന്നള്ളിപ്പിന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് തേടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്.
ആഹ്ലാദാരവങ്ങളോടെയാണ് രാമചന്ദ്രനെ ആരാധകർ എഴുന്നള്ളിപ്പിൽ വരവേറ്റത്. 2019 ഫെബ്രുവരിയിൽ ഗുരുവായൂർ കോട്ടപ്പടിയിൽ ഗൃഹപ്രവേശനത്തിനിടെ പടക്കം പൊട്ടുന്നത് കേട്ട് ഭയന്നോടിയ രാമചന്ദ്രൻ രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് എഴുന്നള്ളിപ്പുകളിൽ വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.