ഇരവിപുരം: ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളിൽനിന്ന് ബാറ്ററികൾ മോഷ്ടിക്കുന്ന സംഘത്തെ ഇരവിപുരം പൊലീസ് പിടികൂടി. മയ്യനാട് സ്കൂൾ ബസുകളിൽ 0നിന്ന് ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പ്രതികളിൽ ഒരാൾ പീടിക തിണ്ണയിൽ ഉറങ്ങികിടന്ന വയോധികയെ കടത്തികൊണ്ടുപോയ ശേഷം ഉപേക്ഷിച്ച കേസിലെ പ്രതിയാണ്.
മയ്യനാട് താന്നി സുനാമി ഫ്ലാറ്റിൽ ബ്ലോക്ക് നമ്പർ 19ൽ മണികണ്ഠൻ, തട്ടാമല പിണക്കൽ പള്ളിക്ക് സമീപം തൊടിയിൽ വീട്ടിൽ അനസ്, ഓയൂർ മിയനയിൽ റാഷിന മൻസിൽ റാഷിദ്, ഉമയനല്ലൂർ പാർക്ക്മുക്ക് മാമ്പഴത്ത് വിള വീട്ടിൽ ശിവപ്രസാദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് മയ്യനാട് വെള്ളമണൽ സ്കൂളിന് മുൻവശം പാർക്ക് ചെയ്തിരുന്ന കൊല്ലം ശ്രീനാരായണ പബ്ലിക് സ്കൂളിലെ നാലു വാഹനങ്ങളിൽ നിന്നും രണ്ട് സ്വകാര്യ ബസുകളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചത്. പരിസരത്തെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും മോഷണം നടത്തിയ വിവരം വെളിപ്പെട്ടത്. പിടിയിലായ പ്രതികളിൽ റാഷിദ് കൊട്ടിയത്ത് നിന്ന് വികലാംഗയായ വയോധികയെ പെട്ടി ഓട്ടോയിൽ എടുത്തുകൊണ്ടുപോയ കേസിലെ പ്രതിയാണ്. പ്രദേശത്തെ 35 ഓളം സി.സി ടി.വി കാമറകൾ പരിശോധിച്ചതിൽ സംശയാസ്പദമായ നിലയിൽ മത്സ്യം വിൽക്കാൻ ഉപയോഗിക്കുന്ന പെട്ടി ഘടിപ്പിച്ച വാഹനംകടന്നു പോകുന്നതും സുനാമി ഫ്ലാറ്റിലെക്കാണ് പോകുന്നതെന്നും കണ്ടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബ്ലോക്ക് നമ്പർ 19ന് താഴെ ഈ മീൻ പെട്ടി കണ്ടെത്തുകയും അതിനുള്ളിൽ ബാറ്ററിയിൽ ഒഴിക്കുന്ന ദ്രാവകത്തിന്റെ അംശവും വാഷറും കണ്ടെത്തി. സമീപത്തായി വാഹനവുമുണ്ടായിരുന്നു. ഉടമയെ തിരിച്ചറിഞ്ഞ പൊലീസ് മണികണ്ഠനെ വീട്ടിൽ നിന്നും പിടികൂടി. കുറ്റം സമ്മതിച്ച മണികണ്ഠൻ മറ്റ് വിവരങ്ങൾ കൈമാറി. ബാറ്ററികൾ ഇവരിൽ നിന്നും വാങ്ങുന്ന ഉമയനല്ലൂരിന് സമീപം പടനിലത്തുന്ന ഷാജഹാനെയും പിടികൂടി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികളെ തിരുവനന്തപുരം കല്ലറക്ക് സമീപത്തു നിന്ന് പോലീസ് സാഹസികമായി പിടികൂടി.
ഇരവിപുരം ഇൻസ്പെക്ടർ ഷിബുവിനെ നേതൃത്വത്തിൽ എസ്.ഐ മാരായ അജേഷ്, ഉമേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, സുമേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.