തിരുവനന്തപുരം: പണമില്ലാത്തത് കൊണ്ട് പദ്ധതികൾ നിർത്തിവെക്കുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വൻകിട പദ്ധതികൾക്ക് എക്കാലവും കിഫ്ബി ഫണ്ട് പ്രായോഗികമല്ല. ഓരോ വർഷവും വൻകിട പദ്ധതികൾ പ്രഖ്യാപിക്കുകയല്ല കിഫ്ബി ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പണം എടുക്കാനും അനുവദിക്കാനും കേന്ദ്ര സർക്കാർ തടസം സൃഷ്ടിക്കുകയാണ്. കേന്ദ്രത്തിന്‍റെ ഈ സമീപനത്തിൽ മാറ്റം വരുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.