സംസ്ഥാനത്ത് പവർകട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർകട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വേനലിനെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ഡാമുകളിൽ കഴിഞ്ഞ വർഷത്തെക്കാൾ 12% അധിക വെള്ളമുണ്ട്. ആറ് മുതൽ പത്ത് വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വേനൽ മഴ പെയ്യുന്നത് ആശ്വാസകരമാണ്. അത്തരം സമയങ്ങളിൽ വൈദ്യുത ഉപഭോഗം കുറയുന്നതായി കാണുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ മഴ ലഭിച്ചാൽ അത് കൂടുതൽ ഗുണകരമാവും. ഹൈഡ്രൽ പ്രൊജക്റ്റിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പീക്ക് അവറിൽ 3000 മെഗാവാൾട്ടിന്റെ കുറവാണ് ഉള്ളത്. അതിനാൽ ഒരു വർഷം കൊണ്ട് തന്നെ 198 മെഗാവാൾട്ടന്റെ പദ്ധതി പൂർത്തിയാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. പകൽ സമയങ്ങളിൽ സോളാറടക്കമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടത്താമെന്നും രാത്രിയിലെ ഉപഭോഗം കുറച്ചാൽ പവർക്കെട്ടിന്റെ ആവശ്യമുണ്ടാവില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി മീഡിയ വണിനോട് പറഞ്ഞു.

Tags:    
News Summary - There will be no power cut in the state, says Power Minister K. Krishnankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.