തിരുനാവായയില്‍ പിതൃതര്‍പ്പണത്തിന് തുടക്കം

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ തുലാംമാസ വാവിന് ശനിയാഴ്ച നാടിന്‍െറ നാനാഭാഗങ്ങളില്‍നിന്നായി വിശ്വാസികളത്തെി. ഞായറാഴ്ച പുലര്‍ച്ചെ 2.30ന്തന്നെ 14 കര്‍മികളുടെ സാന്നിധ്യത്തില്‍ നിളയില്‍ പിതൃതര്‍പ്പണം തുടങ്ങി. ബലി രശീതി കൗണ്ടറുകള്‍ നേരത്തേ തുറന്ന് പ്രവര്‍ത്തിച്ചതും ദേവസ്വം സത്രം വിശ്രമകേന്ദ്രത്തിലും നിള ഓഡിറ്റോറിയത്തിലും ഭക്തര്‍ക്ക് താമസമൊരുക്കിയതും അനുഗ്രഹമായി. രശീതിയെടുത്ത് പടിഞ്ഞാറെ നടയിലൂടെ പോയി ബലികര്‍മങ്ങളും ക്ഷേത്ര ദര്‍ശനവും കഴിഞ്ഞ് വടക്കേ നടയിലൂടെയാണ് വിശ്വാസികള്‍ തിരിച്ചുപോകുന്നത്. സുരക്ഷക്കായി പൊലീസ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ സംഘം, തോണി, മുങ്ങല്‍ വിദഗ്ധര്‍, ദേവസ്വം സേവാഭാരതി വളന്‍റിയര്‍മാര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാവാമുകുന്ദ സ്കൂള്‍ ഗ്രൗണ്ട്, നിള ഓഡിറ്റോറിയം ഗ്രൗണ്ട്, കൊടക്കല്‍ത്താഴം മൈതാനം, ദേവസ്വം പുതുതായി ഒരുക്കിയ കടവ് മൈതാനം എന്നിവിടങ്ങളിലാണ് വാവിനത്തെുന്നവരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഒരുക്കിയിരിക്കുന്നത്.

 

Tags:    
News Summary - thirunavaya ready for bali rituals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.