മലപ്പുറം: തിരൂരിൽ ഒമ്പതുവർഷത്തിനിടെ ആറുകുട്ടികൾ മരിച്ചത് ജനിതകപ്രശ്നങ്ങൾ മൂലമെന്ന് ചികിത്സിച്ച ഡോ. നൗഷ ാദ്. ജനിതക തകരാറുകൾ മൂലം പ്രതിരോധ ശേഷി കുറയുന്ന (സിഡ്സ്) സഡൻഡെത്ത് ഇൻഫൻറ് സിൻഡ്രോം രോഗമാണ് കുട്ടികൾക് കുണ്ടായിരുന്നത്. ഇതേ തുടർന്ന് വിദഗ്ധ ചികിത്സക്ക് അയച്ചിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
‘ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ അവസ്ഥ കൂടുതലായും ബാധിക്കുന്നത്. യു.എസിലാണ് ഈ രോഗം കണ്ടുവരുന്നുണ്ട്. ഈ രോഗമുള്ള കുഞ്ഞുങ്ങൾ ഉറക്കത്തിലാണ് മരണപ്പെടുന്നത്. മരിച്ചവരിൽ രണ്ടുകുട്ടികളെ ചികിത്സിച്ചിട്ടുണ്ട്. ഈ രോഗം ബാധിച്ചവർ സാധാരണ ഒരുവയസ്സാകുേമ്പാഴേക്ക് മരണപ്പെടാറുണ്ട്. നാലരവയസ്സുവരെ ഒരു കുട്ടി ജീവിച്ചത് ഭാഗ്യം കൊണ്ടാകാമെന്നും ഡോക്ടർ അഭിപ്രായപ്പെട്ടു.
9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ മരിച്ച ആറാമത്തെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തിരുന്നു. എന്നാല്‍ സ്വാഭാവിക മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തൽ.
തിരൂരിലെ കുട്ടികളുടെ മരണം: അന്വേഷണം തുടരും
തിരൂർ: ദമ്പതികളുടെ ആറ് കുട്ടികൾ ഒമ്പതു വർഷത്തിനിടെ മരിച്ച സംഭവത്തിൽ, ആറാമത്തെ കുഞ്ഞിെൻറ മരണത്തിൽ അസ്വാഭാവികത കണ്ടെത്താനായില്ലെങ്കിലും അന്വേഷണം തുടരുമെന്ന് പൊലീസ്. 93 ദിവസം പ്രായമുള്ള ആൺകുട്ടിയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമെന്നാണുള്ളത്. പൊലീസിെൻറ ഇതുവരെയുള്ള വിലയിരുത്തലും അതുതന്നെ. എന്നാൽ, രാസപരിശോധന ഫലം കാത്തിരിക്കുകയാണ്. എല്ലാവരുടെയും മരണകാരണം ഒരേ ഘടകമാണോ എന്നറിയാൻ കുട്ടികളെ പരിശോധിച്ച ഡോക്ടർമാരെ നേരിൽ കാണുമെന്ന് തിരൂർ സി.ഐ ടി.പി. ഫർഷാദ് അറിയിച്ചു. വീട്ടുകാരിൽനിന്നും ബന്ധുക്കളിൽനിന്നും മൊഴിയെടുത്തു. കുട്ടികളുടെ മെഡിക്കൽ റെക്കോഡുകൾ പരിശോധിക്കും. പ്രസവിച്ച് ഒരുമാസത്തിനകം മൂന്നാമത്തെ കുട്ടി മരിച്ചത് അപസ്മാരം മൂലമാണെന്നാണ് നിഗമനം. ഈ കുട്ടിയുടെ പരിശോധന കൊച്ചി അമൃത ആശുപത്രിയിലെ ജനിറ്റിക്സ് വിഭാഗത്തിലായിരുന്നു. ഇതിെൻറ റിപ്പോർട്ടുകൾ അന്വേഷണത്തിന് സഹായകമാകും.
തിരൂർ ചെമ്പ്ര തറമ്മൽ റഫീഖ്-സബ്ന ദമ്പതികളുടെ മക്കളാണ് മരിച്ചത്. ആറാമത്തെ കുട്ടിയുടെ മരണം ചൊവ്വാഴ്ചയായിരുന്നു. തുടർന്ന് ബന്ധു നല്കിയ പരാതിയിൽ തിരൂർ പൊലീസ് അന്വേഷണമാരംഭിക്കുകയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. ഉറക്കത്തിനിടെയാണ് ഭൂരിഭാഗം കുട്ടികളുടെയും മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.