തിരുവല്ലം: പിഞ്ചുകുഞ്ഞിെന പിതാവ് കൊലപ്പെടുത്തിയ സംഭവം നാടിന് ഞെട്ടലായി. ഭാര്യയെ ഒഴിവാക്കാൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന പ്രതിയുടെ മൊഴിയിൽ ഞെട്ടി പൊലീസും നാട്ടുകാരും. വിധവയും എഴുവയസ്സുള്ള കുട്ടിയുടെ മാതാവുമായ യുവതിയുടെ സ്നേഹം പിടിച്ചുപറ്റി വിവാഹവാഗ്ദാനം നൽകി ഒപ്പം കൂടിയ പ്രതി യുവതിയെ ഗർഭിണിയാക്കിയ ശേഷം കടക്കാൻ ശ്രമിച്ചെങ്കിലും യുവതിയുടെയും വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി വിവാഹം ചെയ്തു.
ഭർത്താവ് മരിച്ച ശേഷം ഒറ്റക്ക് താമസിച്ചിരുന്ന യുവതിയുമായി ഉണ്ണികൃഷ്ണൻ ഒരു വർഷം മുമ്പാണ് അടുപ്പത്തിലാകുന്നത്.തുടർന്ന് ഒപ്പം താമസം തുടങ്ങിയ ഉണ്ണികൃഷ്ണൻ ഇവർ ഗർഭിണിയാണെന്ന് മനസ്സിലാക്കി കടക്കാൻ ശ്രമിച്ചെങ്കിലും യുവതിയുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി വിവാഹം ചെയ്യുകയായിരുന്നു.
ഇലക്ട്രീഷ്യനായ ഉണ്ണികൃഷ്ണൻ വിവാഹശേഷം ചിഞ്ചുവിനെ മർദിക്കുന്നത് പതിവാണെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തെ ഉണ്ണികൃഷ്ണെൻറ വീട്ടുകാർ എതിർത്തതോടെ ഭാര്യയെ ഒഴിവാക്കണമെന്ന ലക്ഷ്യത്തിലായി ഉണ്ണികൃഷ്ണൻ.
ഇതിന് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞ് തടസ്സമാകുമെന്നതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ഇയാൾ തീരുമാനിച്ചത്. പ്ലാസ്റ്റിക് ബാഗുമായി ആറിന് സമീപത്തെത്തിയ ഉണ്ണികൃഷ്ണൻ പ്രദേശവാസികളോട് മാലിന്യം കളയാൻ കൊണ്ടുവന്നു എന്നാണ് പറഞ്ഞിരുന്നത്. പൊലീസ് പിടികൂടിയ വേളയിൽ ആറിന് സമീപം കുഞ്ഞുമായി ഇരിക്കുമ്പോൾ സമീപത്തെ മൺത്തിട്ട ഇടിഞ്ഞുവീണ് കുഞ്ഞ് ആറ്റിൽ വീഴുകയായിരുെന്നന്നാണ് ഉണ്ണികൃഷ്ണൻ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യംചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.