മുല്ലപ്പെരിയാറിലെ മരംമുറി: ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ സർക്കാറിന് വീഴ്ച; കേരളം തമിഴ്നാടിന് കീഴടങ്ങിയെന്ന് തിരുവഞ്ചൂർ

കോട്ടയം: മുല്ലപ്പെരിയാർ ബേബി ഡാമിന്​ താഴെയുള്ള മരങ്ങൾ വെട്ടിനീക്കാൻ തമിഴ്നാടിന് അനുമതി നൽകിയ കേരള സർക്കാർ നടപടിയെ വിമർശിച്ച് മുൻ വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്ന് തിരുവഞ്ചൂർ ആരോപിച്ചു. സംസ്ഥാനത്തെ കുഴപ്പത്തിലാക്കുന്ന ഉത്തരവ് സർക്കാർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്നാടിന് കേരളം കീഴടങ്ങി കൊടുക്കുന്നതാണ് ഇപ്പോൾ കാണുന്നത്. മരം മുറിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ അനുമതി നൽകിയെന്നാണ് സർക്കാർ പറയുന്നത്. തെറ്റായ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ സർക്കാറിന് സാധിക്കണം. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസിൽ കേരളം ശക്തമാ‍യ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉദ്യോഗസ്ഥനിൽ നിന്ന് ഉണ്ടാവുന്നത്.

വകുപ്പ് തലവൻ എന്ന നിലയിൽ ഉദ്യോഗസ്ഥൻ അനുമതി നൽകുമ്പോൾ മന്ത്രി അറിഞ്ഞെ മതിയാകൂ. ഉദ്യോഗസ്ഥൻ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒരു മന്ത്രിക്ക് ഒഴിഞ്ഞുമാറാൻ സാധിക്കുമോ. ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സർക്കാർ സ്വീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാർ സംബന്ധിച്ച കേരളത്തിന്‍റെ കേസ് കൂടുതൽ കുഴപ്പത്തിലേക്ക് പോകാൻ വനം വകുപ്പിന്‍റെ നടപടി കാരണമാകും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന നിലപാടാണ് കേരളം സ്വീകരിച്ചിട്ടുള്ളത്. കരാർ ലംഘിക്കാതെ തമിഴ്നാടിന് വെള്ളവും കേരളത്തിലെ 40 ലക്ഷം ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കുകയാണ് വേണ്ടതെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ കേ​ര​ള​ത്തി​ന് ന​ന്ദി​യ​റി​യി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​തോ​ടെ​യാ​ണ് മുല്ലപ്പെരിയാർ ബേബി ഡാമിന്​ താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​​ ബെ​ന്നി​ച്ച​ൻ തോ​മ​സാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്.

വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞ് മാ​ധ്യ​മ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വ​നം​മ​ന്ത്രി എം.​കെ. ശ​ശീ​ന്ദ്ര​ൻ​ പോ​ലും ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്ത​ൽ ത​മി​ഴ്നാ​ട് ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു. ഈ ​ഡാം ബ​ല​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ജ​ല​നി​ര​പ്പ് കൂ​ട്ട​ണ​മെ​ന്ന വാ​ദം ത​മി​ഴ്നാ​ടി​ന് ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാം. പു​തി​യ ഡാം ​വേ​ണ​മെ​ന്ന കേ​ര​ള​ത്തിന്‍റെ ആ​വ​ശ്യ​ത്തി​ന് ഇ​ത്​ തി​രി​ച്ച​ടി​യാ​കും.

വ​നം​മ​ന്ത്രി എം.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യാ​തെ​യാ​ണ് മ​രം​മു​റി​ക്കാ​ൻ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​​ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ്​ വി​വ​രം. സംഭവം വിവാദമായതോടെ വി​ഷ​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​ ആ​ൻ​ഡ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നോ​ട് വ​നം​മ​ന്ത്രി അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Thiruvanchoor Radhakrishnan React to Mullaperiyar Babydam Tree Cutting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.