കോട്ടയം: പനച്ചിക്കാട് ക്ഷേത്രത്തിലെ സേവാഭാരതിയുടെ ഊട്ടുപുര വീണ്ടും സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എല്‍.എ. കോണ്‍ഗ്രസ്- ആർ.എസ്.എസ് രഹസ്യ ചര്‍ച്ചയുടെ തെളിവാണിതെന്ന് ചൂണ്ടിക്കാട്ടി ഒരാഴ്ച മുമ്പ് ഊട്ടുപുര സന്ദര്‍ശിച്ച തിരുവഞ്ചൂരിനെതിരെ സി.പി.എം രംഗത്ത് വന്നിരുന്നു.
സന്ദർശനം ബി.ജെ.പി ബന്ധം ദൃഢമാക്കാനാണെന്ന് സി.പി.എം ജില്ല സെക്രട്ടറി വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനും തിരുവഞ്ചൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
ആർ.എസ്.എസ് ഇല്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ലെന്നതിെൻറ തെളിവാണ് തിരുവഞ്ചൂരിെൻറ ഊട്ടുപുര സന്ദർശനമെന്നായിരുന്നു കോടിയേരിയുടെ വിമർശനം. ഇതിനിടെയാണ് അദ്ദേഹം വീണ്ടും എത്തിയത്. മാധ്യമപ്രവർത്തകരെ കണ്ടശേഷമായിരുന്നു സന്ദർശനം. ക്ഷേത്രത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവരെ ജനം തിരിച്ചറിയുമെന്നും പിന്നീട് തിരുവഞ്ചൂര്‍ പറഞ്ഞു.
കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പനച്ചിക്കാട് ക്ഷേത്രത്തിലെ സേവാഭാരതിയുടെ ഊട്ടുപുരയിലെത്തി ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപിച്ച് ഇടതുമുന്നണി ചൊവ്വാഴ്ച കോട്ടയത്ത് പ്രതിഷേധസംഗമം നടത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കാനാണ് ഇടത് നീക്കം. തിരുവഞ്ചൂർ സേവാഭാരതിയുടെ ഊട്ടുപുരയിൽ പോയതും അവിടെ ആർ.എസ്.എസ് നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കുന്ന ചിത്രവും പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.