കൊച്ചി: നോട്ടു നിരോധനത്തിൽ പ്രതിഷേധിച്ച് നടത്തിയ റോഡ് പിക്കറ്റിങ്ങുമായി ബന്ധപ്പെട്ട് മുൻമന്ത്രി തിരുവ ഞ്ചൂർ രാധാകൃഷ്‌ണനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈകോടതി സ്േറ്റ ചെയ്തു. കേന്ദ്ര സർക്കാറിെൻറ നോട്ട് നിരോധനത്തിനെതിരെ 2017 ജനുവരി 24ന് നടത്തിയ പിക്കറ്റിങ്ങിെൻറ പേരിലെടുത്ത കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
അന്യായമായ സംഘം ചേരൽ, പാതയോര പൊതുയോഗ നിരോധന നിയമത്തിെൻറ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് ഹരജിക്കാരനും വി.ടി ബൽറാം എം.എൽ.എയും അടങ്ങുന്ന സംഘത്തിെനതിരെ കേസെടുത്ത് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ നടത്താൻ എറണാകുളത്ത് തുടങ്ങിയ പ്രത്യേക കോടതിയിലേക്ക് ഈ കേസും മാറ്റിയിട്ടുണ്ട്. പിക്കറ്റിങ് നടന്ന് നാലു ദിവസം കഴിഞ്ഞാണ് താനുൾപ്പെടെയുള്ളവരെ പ്രതിയാക്കി പൊലീസ് കേസെടുത്തതെന്നും രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.